---
title: "ലണ്ടനിൽ നിന്ന് ഡൽഹി വഴി നേപ്പാളിലേക്ക്, പിന്നെ വിവരമില്ല; മലയാളി വനിതയെ കാണാതായി, വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ ദുരന്തത്തില്‍പ്പെട്ടതായി സംശയം"
english_title: "Nepal Disaster Kollam Native Missing Sunanda Mani Raj British Citizen Immigration Office"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380714/nepal-disaster-kollam-native-missing-sunanda-mani-raj-immigration-office"
published_at: "2026-09-01T15:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96a5f9afbee_nepal-disaster-kollam-native-missing-sunanda-mani-raj-immigration-office.jpg"
keywords: ["Nepal Disaster", "Sunanda Mani Raj", "British Citizen", "Nepal Immigration"]
---

# ലണ്ടനിൽ നിന്ന് ഡൽഹി വഴി നേപ്പാളിലേക്ക്, പിന്നെ വിവരമില്ല; മലയാളി വനിതയെ കാണാതായി, വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ ദുരന്തത്തില്‍പ്പെട്ടതായി സംശയം

> **Lead Summary:** **കാഠ്മണ്ഡു: **നേപ്പാളിലുണ്ടായ ദുരന്തത്തിൽ കൊല്ലം സ്വദേശിനിയായ മലയാളി വനിതയെ കാണാതായി. പരവൂർ കോങ്ങാൽ സ്വദേശിനിയായ സുനന്ദ മണി രാജ യെയാണ് കാണാതായിരിക്കുന്നത്. നേപ്പാളിലെ ഇമിഗ്രേഷൻ, കസ്റ്റംസ് ഓഫീസിൽ വെച്ച് വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടയിലാണ് ഇവർ അപകടത്തിൽപ്പെട്ടതെന്ന് സഹോദരി വ്യക്തമാക്കി.

## Article Content

**കാഠ്മണ്ഡു: **നേപ്പാളിലുണ്ടായ ദുരന്തത്തിൽ കൊല്ലം സ്വദേശിനിയായ മലയാളി വനിതയെ കാണാതായി. പരവൂർ കോങ്ങാൽ സ്വദേശിനിയായ സുനന്ദ മണി രാജ യെയാണ് കാണാതായിരിക്കുന്നത്. നേപ്പാളിലെ ഇമിഗ്രേഷൻ, കസ്റ്റംസ് ഓഫീസിൽ വെച്ച് വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടയിലാണ് ഇവർ അപകടത്തിൽപ്പെട്ടതെന്ന് സഹോദരി വ്യക്തമാക്കി.

കഴിഞ്ഞ 40 വർഷത്തോളമായി ബ്രിട്ടനിൽ താമസിച്ചുവരുന്ന ഇവർക്ക് നിലവിൽ ബ്രിട്ടീഷ് പൗരത്വമാണുള്ളത്. കഴിഞ്ഞ മാസം 25-ാം തീയതി ഉച്ചയ്ക്കാണ് താൻ നേപ്പാളിൽ എത്തിയ വിവരം അറിയിച്ച് സുനന്ദ വീട്ടിലേക്ക് ഫോണിൽ വിളിച്ചത്. എന്നാൽ, പിറ്റേദിവസം അപകടം നടന്നതിന് ശേഷം ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് സഹോദരി പറഞ്ഞു.

നേപ്പാളിലെ ഇമിഗ്രേഷന്‍, കസ്റ്റംസ് ഓഫീസില്‍ വെച്ചുണ്ടായ അപകടത്തിലാണ് ഇവർ പെട്ടതെന്നാണ് കുടുംബത്തിന്റെ സംശയം. കഴിഞ്ഞ മാസം 16-നാണ് ഇവർ ലണ്ടനിൽ നിന്നും ഡൽഹിയിലെത്തിയത്. തുടർന്ന് ഡൽഹിയിൽ നിന്നും നേപ്പാളിലേക്ക് യാത്ര തിരിക്കുകയായിരുന്നു. നേപ്പാളിലെത്തി കസ്റ്റംസ് ഓഫീസിൽ വെച്ച് വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

സുനന്ദയ്ക്ക് ഒപ്പമുണ്ടായിരുന്ന, ലണ്ടനിൽ നിന്നും എത്തിയ സംഘത്തെക്കുറിച്ചും യാതൊരുവിധ വിവരങ്ങളും ലഭ്യമല്ല. ഈ സംഘത്തിൽ മലയാളിയായി ഇവർ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുനന്ദയുടെ കുടുംബം ഇന്ത്യൻ എംബസിക്കുൾപ്പെടെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

English Summary:

Kollam native missing in Nepal disaster. Paravur Kongal native Sunanda Mani Raj (63) is missing. Sister said she met with accident while stamping visa at Nepal's immigration, customs office. Sunanda has been living in Britain for about 40 years. Currently she has British citizenship. Sister said Sunanda called home on afternoon of August 25 informing that she reached Nepal. After accident next day could not contact her, sister said. Suspected to have met with accident at Nepal's immigration, customs office. She reached Delhi from London on 16th of last month. From Delhi traveled to Nepal. Relatives say she met with accident while stamping visa at customs office in Nepal. There is no information about group from London who was with Sunanda. She was only Malayali in group. Sunanda's family has lodged complaint including to Indian Embassy.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380714/nepal-disaster-kollam-native-missing-sunanda-mani-raj-immigration-office)