---
title: "വനപാതയിലൂടെ ഒരു കിലോമീറ്റർ; ഒടുവിൽ കാത്തിരിക്കുന്നത് മേഘങ്ങൾക്കിടയിലെ അതിമനോഹര കാഴ്ച, മൺസൂൺ സഞ്ചാരികളെ മാടിവിളിച്ച് കണ്ണൂർ പാലുകാച്ചി മല"
english_title: "Palukachi Mala Kannur Monsoon Tourism Guide Timings Ticket Price Route"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380696/palukachi-mala-kannur-monsoon-tourism-timings-ticket-route"
published_at: "2026-09-01T14:38:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96962b02ab9_palukachi-mala-kannur-monsoon-tourism-timings-ticket-route.jpg"
keywords: ["Kannur Tourism", "Palukachi Mala", "Monsoon Tourism Kerala", "Kerala Travel News"]
---

# വനപാതയിലൂടെ ഒരു കിലോമീറ്റർ; ഒടുവിൽ കാത്തിരിക്കുന്നത് മേഘങ്ങൾക്കിടയിലെ അതിമനോഹര കാഴ്ച, മൺസൂൺ സഞ്ചാരികളെ മാടിവിളിച്ച് കണ്ണൂർ പാലുകാച്ചി മല

> **Lead Summary:** മൺസൂൺ ടൂറിസ്റ്റുകൾക്ക് അവിസ്മരണീയമായ ദൃശ്യാനുഭവം സമ്മാനിച്ച് സഞ്ചാരികളെ മാടിവിളിക്കുകയാണ് കണ്ണൂർ ജില്ലയിലെ പ്രമുഖ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലുകാച്ചി മല. മേഘങ്ങൾ കൈയെത്തും ദൂരത്ത് ഒഴുകിനീങ്ങുകയും കോടമഞ്ഞ് മലമുകളെ വെള്ളപ്പുതപ്പുപോലെ പൊതിയുകയും ചെയ്യുന്ന കാഴ്ചകൾ ആസ്വദിക്കാൻ മഴക്കാലത്ത് നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

## Article Content

മൺസൂൺ ടൂറിസ്റ്റുകൾക്ക് അവിസ്മരണീയമായ ദൃശ്യാനുഭവം സമ്മാനിച്ച് സഞ്ചാരികളെ മാടിവിളിക്കുകയാണ് കണ്ണൂർ ജില്ലയിലെ പ്രമുഖ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലുകാച്ചി മല. മേഘങ്ങൾ കൈയെത്തും ദൂരത്ത് ഒഴുകിനീങ്ങുകയും കോടമഞ്ഞ് മലമുകളെ വെള്ളപ്പുതപ്പുപോലെ പൊതിയുകയും ചെയ്യുന്ന കാഴ്ചകൾ ആസ്വദിക്കാൻ മഴക്കാലത്ത് നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

പശ്ചിമഘട്ടത്തിന്റെ പച്ചപ്പും വനത്തിന്റെ നിശ്ശബ്ദതയും തണുത്ത കാറ്റിന്റെ തലോടലും ഒത്തുചേരുന്ന പാലുകാച്ചി മല പ്രകൃതിസ്നേഹികളുടെ ഇഷ്ടകേന്ദ്രമാണ്. കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലായി സമുദ്രനിരപ്പിൽ നിന്ന് 2,340 അടി ഉയരത്തിലാണ് മല സ്ഥിതി ചെയ്യുന്നത്.

ഐതിഹ്യപ്പെരുമയേറെയുള്ള പാലുകാച്ചി മല ഓരോ കാലാവസ്ഥയിലും വ്യത്യസ്ത ഭാവങ്ങളിലാണ് സഞ്ചാരികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. സെന്റ് തോമസ് മൗണ്ടിലെ ബേസ് ക്യാമ്പിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ വനപാതയിലൂടെ നടന്നാൽ മലമുകളിലെത്താം.

കൂറ്റൻ മരങ്ങൾ തണൽവിരിച്ച വനപാതയും വള്ളിപ്പടർപ്പുകളും പുൽമേടുകളും യാത്രയ്ക്ക് കൂടുതൽ മനോഹാരിത പകരുന്നു. അപൂർവയിനം സസ്യങ്ങൾ, ചിത്രശലഭങ്ങൾ, പക്ഷികൾ എന്നിവയും പ്രകൃതിനിരീക്ഷകർക്ക് കൗതുകമാകുന്നു.

മലമുകളിലെത്തിയാൽ 360 ഡിഗ്രിയിൽ വിരിഞ്ഞുകിടക്കുന്ന പശ്ചിമഘട്ടത്തിന്റെ അതിമനോഹര കാഴ്ചകളാണ് സഞ്ചാരികളെ വരവേൽക്കുന്നത്. താഴ്‌വാരങ്ങളെ തലോടിയൊഴുകുന്ന കോടമഞ്ഞും പച്ചപ്പിന്റെ അനന്തവിശാലതയും ദൂരെയായി കാണുന്ന ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളും കേളകം, കൊട്ടിയൂർ ടൗണുകളും കൊട്ടിയൂർ ക്ഷേത്രവും ചേർന്ന് അപൂർവ ദൃശ്യവിരുന്നൊരുക്കുന്നു.

മൺസൂൺ മഴത്തുള്ളികൾ മുഖത്തേക്ക് പതിക്കുമ്പോൾ മേഘങ്ങൾക്കിടയിൽ നിൽക്കുന്ന അനുഭവം സഞ്ചാരികൾക്ക് മായാത്ത ഓർമയായി മാറും.

**യാത്രാവഴികളും പ്രവേശന സമയവും**

**വഴികൾ:** കേ​ള​കം ടൗ​ണിൽനിന്ന് അ​ട​യ്ക്കാ​ത്തോ​ട്-​ശാ​ന്തി​ഗി​രി വ​ഴി പാ​ലു​കാ​ച്ചി​യി​ലെ​ത്താം. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നീ​ണ്ടു​നോ​ക്കി, ചു​ങ്ക​ക്കു​ന്ന് എ​ന്നി​വിടങ്ങളിൽ നി​ന്നു​മു​ള്ള വ​ഴി​ക​ളും പാ​ലു​കാ​ച്ചി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്നു​ണ്ട്.

**ടിക്കറ്റ് നിരക്ക്: **വ​നം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ലെ ബേ​സ് ക്യാ​മ്പി​ൽനിന്ന് ടി​ക്ക​റ്റ് എ​ടു​ക്ക​ണം. മു​തി​ർ​ന്ന​വ​ർ​ക്ക് 60 രൂപയും കു​ട്ടി​ക​ൾ​ക്ക് 25 രൂ​പ​യു​മാ​ണ് നി​ര​ക്ക്.

**സമയം: **രാ​വി​ലെ 9 മണി മുതൽ വൈ​കു​ന്നേ​രം 4 മണി വ​രെ​യാ​ണ് സന്ദർശകർക്ക് പ്ര​വേ​ശ​നം അനുവദിട്ടുള്ളത്.

വനമേഖലയായതിനാൽ വനവകുപ്പിന്റെ നിർദ്ദേശങ്ങൾ സഞ്ചാരികൾ കർശനമായി പാലിക്കേണ്ടതുണ്ട്. മഴക്കാലമായതിനാൽ വനപാതയിൽ അട്ടയുടെ ശല്യം രൂക്ഷമാണ്. ഇതിനാൽ മുൻകരുതലായി സാനിറ്റൈസറോ ഉപ്പോ കയ്യിൽ കരുതണമെന്ന് വനംവകുപ്പ് അധികൃതർ പ്രത്യേകം നിർദ്ദേശം നൽകുന്നുണ്ട്.

**English Summary:**

Palukachi Mala, a prominent hill tourism destination in Kannur district located at 2340 feet above sea level across Kelakam and Kottiyoor panchayats, is attracting hundreds of tourists during monsoon. Clouds floating within reach and mist-covered peaks offer a memorable visual experience. Visitors can reach the top via a 1 km forest trek from St Thomas Mount base camp. Entry ticket is Rs 60 for adults and Rs 25 for children, from 9 AM to 4 PM. Forest department advises carrying sanitizer or salt due to leeches.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380696/palukachi-mala-kannur-monsoon-tourism-timings-ticket-route)