---
title: "കാറിലെ എ.സിയിൽ നിന്ന് ഫ്രിയോൺ വാതകം ചോർന്നു; ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു"
english_title: "Egypt Cairo Parked Car AC Freon Gas Leak Family Three Dead Old Cairo Corniche"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380683/egypt-cairo-parked-car-ac-freon-gas-leak-three-family-members-dead"
published_at: "2026-09-01T13:27:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9685c1b929c_egypt-cairo-parked-car-ac-freon-gas-leak-three-family-members-dead.jpg"
keywords: ["Cairo", "AC Gas Leak", "Freon Gas", "Family Death"]
---

# കാറിലെ എ.സിയിൽ നിന്ന് ഫ്രിയോൺ വാതകം ചോർന്നു; ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു

> **Lead Summary:** **കെയ്‌റോ: ** ഈജിപ്തിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. 66-കാരനായ ഗൃഹനാഥൻ, ഭാര്യ, 25-കാരിയായ മകൾ എന്നിവരാണ് ദാരുണമായി മരിച്ചത്. ഈജിപ്തിലെ ഓൾഡ് കയ്‌റോ കോർണിഷിലെ റിങ് റോഡിന് സമീപത്താണ് സംഭവം നടന്നിട്ടുള്ളത്.

## Article Content

**കെയ്‌റോ: ** ഈജിപ്തിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. 66-കാരനായ ഗൃഹനാഥൻ, ഭാര്യ, 25-കാരിയായ മകൾ എന്നിവരാണ് ദാരുണമായി മരിച്ചത്. ഈജിപ്തിലെ ഓൾഡ് കയ്‌റോ കോർണിഷിലെ റിങ് റോഡിന് സമീപത്താണ് സംഭവം നടന്നിട്ടുള്ളത്.

ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഓൾഡ് കെയ്‌റോയിലെ റോഡരികിൽ ലോക്ക് ചെയ്ത നിലയിലായിരുന്നു കണ്ടെത്തിയത്. യാത്രാവേളയിൽ മകൾക്ക് പെട്ടെന്ന് തലകറക്കവും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് വാഹനം റോഡരികിലേക്ക് മാറ്റി പാർക്ക് ചെയ്യുകയായിരുന്നു.

തുടർന്ന് മകളെ സഹായിക്കാൻ മാതാപിതാക്കൾ ശ്രമിച്ചുവെങ്കിലും, എ.സി പ്രവർത്തിച്ചുകൊണ്ടിരുന്ന അടച്ചിട്ട കാറിനുള്ളിൽ നിമിഷങ്ങൾക്കകം ഇവർക്കും സമാനമായ രീതിയിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. എ.സിയിൽ നിന്ന് ചോർന്ന ഫ്രിയോൺ ഗ്യാസ് വൻതോതിൽ ശ്വസിച്ചതാണ് ഇവർ കാറിനുള്ളിൽ വെച്ച് തന്നെ ശ്വാസംമുട്ടി മരിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ മൃതദേഹങ്ങളിൽ മറ്റ് ബാഹ്യ പരിക്കുകളോ യാതൊരുവിധ ആക്രമണം നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് എമർജൻസി റെസ്‌പോണ്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തിൽ ഈജിപ്ത് പൊലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്.

English Summary:

In Egypt three members of a family died after inhaling freon gas leaked from air conditioning system inside parked car. Deceased are 66-year-old head of household, his wife and 25-year-old daughter. Incident occurred near ring road at Old Cairo Corniche in Egypt. Vehicle they were traveling in was found locked on roadside in Old Cairo. During journey daughter felt dizziness and physical discomfort, so father parked vehicle on roadside. Parents tried to help daughter but inside closed car with AC running they also felt similar discomfort within moments. Preliminary conclusion is they suffocated to death inside car after inhaling large amount of freon gas leaked from AC. Emergency responders clarified there were no other injuries or signs of attack on bodies. Egypt police are conducting further investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380683/egypt-cairo-parked-car-ac-freon-gas-leak-three-family-members-dead)