---
title: "ശമ്പളം 23,700 മുതൽ 52,600 രൂപ വരെ; കേരള ഹൈക്കോടതിയിൽ ഗാർഡനർ തസ്തികയിലേക്ക് അവസരം"
english_title: "Kerala High Court Gardener Recruitment 2026 5 Vacancies Salary 52600 Last Date September 26"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380673/kerala-high-court-gardener-recruitment-2026-5-vacancies-apply-"
published_at: "2026-09-01T12:16:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96753723be3_kerala-high-court-gardener-recruitment-2026-5-vacancies-apply.jpg"
keywords: ["Gardener Vacancy", "High Court Jobs", "Kerala Jobs", "Government Jobs"]
---

# ശമ്പളം 23,700 മുതൽ 52,600 രൂപ വരെ; കേരള ഹൈക്കോടതിയിൽ ഗാർഡനർ തസ്തികയിലേക്ക് അവസരം

> **Lead Summary:** **കൊച്ചി: **കേരള ഹൈക്കോടതിയിൽ ഗാർഡനർ തസ്തികയിലെ അഞ്ചു ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 26, 2026 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,700 രൂപ മുതൽ 52,600 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

## Article Content

**കൊച്ചി: **കേരള ഹൈക്കോടതിയിൽ ഗാർഡനർ തസ്തികയിലെ അഞ്ചു ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 26, 2026 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,700 രൂപ മുതൽ 52,600 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

ഗാർഡനർ തസ്തികയിൽ നിലവിൽ 5 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിലും, റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കിടെ ഉണ്ടാകുന്ന മറ്റ് ഒഴിവുകളും ഈ ലിസ്റ്റിൽ നിന്ന് നികത്തുന്നതാണ്. ഈ റാങ്ക് ലിസ്റ്റ് കുറഞ്ഞത് ഒരു വർഷവും പരമാവധി രണ്ട് വർഷവും അല്ലെങ്കിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയും പ്രാബല്യത്തിലുണ്ടാകും.

പ്രായപരിധി:

*പൊതുവിഭാഗത്തിൽ പെട്ടവർക്ക് 1986 ജനുവരി 2നും 2008 ജനുവരി 1നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.*

*എസ്‌.സി/എസ്‌.ടി വിഭാഗക്കാർക്ക് 1981 ജനുവരി 2നും 2008 ജനുവരി 1നും ഇടയിലും, ഒ.ബി.സി വിഭാഗക്കാർക്ക് 1983 ജനുവരി 2നും 2008 ജനുവരി 1നും ഇടയിലും ജനിച്ചവരായിരിക്കണം.*

*കൂടാതെ, വിമുക്തഭടർ, ഭിന്നശേഷിക്കാർ, വിധവകൾ എന്നിവർക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കുന്നതാണ്.*

യോഗ്യതയും തിരഞ്ഞെടുപ്പും:

എസ്.എസ്.എൽ.സി ആണ് അപേക്ഷിക്കാനുള്ള പ്രാഥമിക വിദ്യാഭ്യാസ യോഗ്യത. അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അഭിമുഖം മാത്രമായോ, അല്ലെങ്കിൽ അഭിമുഖവും എഴുത്തുപരീക്ഷയും ചേർന്ന രീതിയിലോ ആയിരിക്കും തിരഞ്ഞെടുപ്പ് നടപടികൾ നടപ്പിലാക്കുക.

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380673/kerala-high-court-gardener-recruitment-2026-5-vacancies-apply-)