---
title: "100 പവൻ തട്ടിപ്പ്, നൂറിലധികം പരാതികൾ....! യുവമോർച്ച നേതാവ് പ്രതിയായ സ്വർണപ്പണയ കേസിൽ മുഖ്യപ്രതി ശ്രീലകം ഫിനാൻസ് ഉടമ കീഴടങ്ങി"
english_title: "Alappuzha Gold Pawn Fraud Sreelakam Finance Owner Radhakrishna Pillai Surrenders"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380672/alappuzha-gold-pawn-fraud-sreelakam-finance-owner-radhakrishna-pillai-surrenders"
published_at: "2026-09-01T12:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9674878a0c7_alappuzha-gold-pawn-fraud-sreelakam-finance-owner-radhakrishna-pillai-surrenders.jpg"
keywords: ["Sreekalam Finance", "Radhakrishna Pillai", "Alappuzha Gold Fraud", "Kerala Gold Scam", "Gold Pledge Fraud"]
---

# 100 പവൻ തട്ടിപ്പ്, നൂറിലധികം പരാതികൾ....! യുവമോർച്ച നേതാവ് പ്രതിയായ സ്വർണപ്പണയ കേസിൽ മുഖ്യപ്രതി ശ്രീലകം ഫിനാൻസ് ഉടമ കീഴടങ്ങി

> **Lead Summary:** ആലപ്പുഴ: യുവമോർച്ച നേതാവ് പ്രതിയായ സ്വർണപ്പണയ തട്ടിപ്പ് കേസിൽ മുഖ്യപ്രതി ശ്രീലകം ഫിനാൻസ് ഉടമ രാധാകൃഷ്ണപിള്ള കീഴടങ്ങി. കറ്റാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശ്രീലകം ഫിനാൻസിനെതിരായ പരാതികളിലാണ് നടപടി.

## Article Content

ആലപ്പുഴ: യുവമോർച്ച നേതാവ് പ്രതിയായ സ്വർണപ്പണയ തട്ടിപ്പ് കേസിൽ മുഖ്യപ്രതി ശ്രീലകം ഫിനാൻസ് ഉടമ രാധാകൃഷ്ണപിള്ള കീഴടങ്ങി. കറ്റാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശ്രീലകം ഫിനാൻസിനെതിരായ പരാതികളിലാണ് നടപടി.

കേസിൽ ഫിനാൻസ് മാനേജർ ടിനു തമ്പാൻ നേരത്തെ അറസ്റ്റിലായിരുന്നു. കുറത്തികാട് പൊലീസാണ് കേസിലെ മുഖ്യപ്രതിയായ രാധാകൃഷ്ണപിള്ളയെ പിടികൂടിയത്.

ശ്രീലകം ഫിനാൻസിനെതിരെ നൂറിലധികം പേരാണ് പരാതി നൽകിയിട്ടുള്ളത്. കുറഞ്ഞ പലിശയ്ക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളിൽ നിന്ന് സ്വർണം പണയം വാങ്ങിയശേഷം, പണയം വെച്ച സ്വർണം തിരികെ എടുക്കാൻ എത്തിയപ്പോൾ സ്വർണം ലഭ്യമല്ലെന്ന് അറിയിച്ചതായാണ് പരാതികളിൽ പറയുന്നത്.

കറ്റാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് നിരവധി പേർ പരാതിയുമായി പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. സ്വർണം പണയം വെച്ചവർ തിരികെ എടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നതെന്നാണ് പരാതികളിൽ വ്യക്തമാക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കുറത്തികാട് പൊലീസ് ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകളിൽ അന്വേഷണം തുടരുന്നതിനിടെയാണ് ശ്രീലകം ഫിനാൻസ് ഉടമ രാധാകൃഷ്ണപിള്ള കീഴടങ്ങിയത്.

ഏകദേശം 100 പവൻ സ്വർണം പ്രതികൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ രജിസ്റ്റർ ചെയ്ത ആറ് കേസുകളിലും തുടർനടപടികൾ സ്വീകരിക്കുമെന്ന് കുറത്തികാട് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

**English Summary:**

In Alappuzha gold pawn fraud case where Yuva Morcha leader is also accused, main accused Sreelakam Finance owner Radhakrishna Pillai surrendered. Finance manager Tinu Thampan was arrested earlier. Police registered six cases based on over 100 complaints. Complainants alleged they were promised low interest for pledging gold, but when they returned to retrieve it, gold was unavailable. Police's preliminary finding is that around 100 sovereigns of gold were allegedly swindled.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380672/alappuzha-gold-pawn-fraud-sreelakam-finance-owner-radhakrishna-pillai-surrenders)