---
title: " അദ്വൈത് വീടുവിട്ടിറങ്ങിയത് സ്കൂൾ യൂണിഫോമിൽ, ട്യൂഷന് പോയ കുട്ടി ട്രെയിൻ കയറിപ്പോയത് എങ്ങോട്ട്? വിദ്യാർഥിക്കായി തിരച്ചിൽ ഊർജിതം "
english_title: "Koothuparamba 15 Year Old Boy Missing Advaith Search Police CCTV Thalassery Railway Station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380665/koothuparamba-15-year-old-boy-missing-advaith-search-cctv-thalassery"
published_at: "2026-09-01T11:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9669361f563_koothuparamba-15-year-old-boy-missing-advaith-search-cctv-thalassery.jpg"
keywords: ["Koothuparamba Missing Boy", "Advaith Missing", "Thalassery Railway Station"]
---

#  അദ്വൈത് വീടുവിട്ടിറങ്ങിയത് സ്കൂൾ യൂണിഫോമിൽ, ട്യൂഷന് പോയ കുട്ടി ട്രെയിൻ കയറിപ്പോയത് എങ്ങോട്ട്? വിദ്യാർഥിക്കായി തിരച്ചിൽ ഊർജിതം 

> **Lead Summary:** **കണ്ണൂർ: **കൂത്തുപറമ്പിൽ നിന്ന് കാണാതായ 15 വയസ്സുകാരൻ അദ്വൈതിനായുള്ള തിരച്ചിൽ ശക്തമാക്കി പൊലീസ്. പത്താം ക്ലാസ് വിദ്യാർഥിയായ അദ്വൈതിനെ ഇന്നലെ രാവിലെയോടെയാണ് കാണാതായത്. വിദ്യാർഥി ഇന്നലെ രാത്രി കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ: **കൂത്തുപറമ്പിൽ നിന്ന് കാണാതായ 15 വയസ്സുകാരൻ അദ്വൈതിനായുള്ള തിരച്ചിൽ ശക്തമാക്കി പൊലീസ്. പത്താം ക്ലാസ് വിദ്യാർഥിയായ അദ്വൈതിനെ ഇന്നലെ രാവിലെയോടെയാണ് കാണാതായത്. വിദ്യാർഥി ഇന്നലെ രാത്രി കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന മെമു ട്രെയിനിൽ നിന്നും ഇറങ്ങി പുറത്തേക്ക് പോകുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറകളിൽ നിന്നും ലഭ്യമായത്. ഇന്ന് പുലര്‍ച്ചെ നാലരവരെ നാട്ടുകാരും രക്ഷിതാക്കളും കുട്ടി പോകാനിടയുള്ള പ്രദേശങ്ങളിലെല്ലാം വലിയ തോതിൽ തെരച്ചിൽ നടത്തിയിരുന്നെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

രാവിലെ ആറരയോടെ കൂത്തുപറമ്പ് പാറയിലുള്ള ട്യൂഷൻ സെന്ററിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് അദ്വൈത് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ സാധാരണയായി ട്യൂഷന് ശേഷം സ്കൂളിലേക്ക് പോകേണ്ട കുട്ടി ക്ലാസിൽ എത്തിയിരുന്നില്ല. തുടർന്ന് സ്കൂൾ അധികൃതർ ഇക്കാര്യം വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് മാതാപിതാക്കൾ കൂത്തുപറമ്പ് പൊലീസിനെ സമീപിച്ചത്.

സ്കൂൾ യൂണിഫോമിൽ വീടുവിട്ടിറങ്ങിയ കുട്ടിയെ, യൂണിഫോം മാറ്റി സാധാരണ വസ്ത്രം ധരിച്ച് കുട്ടി കൂത്തുപറമ്പ് ജംഗ്ഷനിലും പിന്നീട് തലശ്ശേരി റെയിൽവേ സ്റ്റേഷനിലും എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കുട്ടി ട്രെയിൻ കയറി പോയിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. സ്കൂൾ ബാഗും 800 രൂപയുമാണ് അദ്വൈതിന്റെ കൈവശമുള്ളത്.

സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്കും അയൽ സംസ്ഥാനങ്ങളിലെ പൊലീസ് കേന്ദ്രങ്ങളിലേക്കും കുട്ടിയുടെ ചിത്രവും വിവരങ്ങളും ഇതിനോടകം കൈമാറിയിട്ടുണ്ട്.

English Summary:

Police have intensified search for 15-year-old Advaith who went missing from Koothuparamba, Kannur. Advaith, a Class 10 student of Rajeev Gandhi Memorial School, left home at 6.30 am yesterday saying he was going to tuition centre at Para, wearing school uniform. Teachers informed parents that he did not reach tuition centre. Parents filed complaint with Koothuparamba police. CCTV visuals show child changed uniform to normal clothes and reached Koothuparamba junction and later Thalassery railway station. Police suspect he may have boarded train. He has school bag and Rs 800 with him. Police requested anyone with information to contact 8075258027.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380665/koothuparamba-15-year-old-boy-missing-advaith-search-cctv-thalassery)