---
title: "'മാനുഷിക പരിഗണന മുൻനിർത്തി യുക്രെയ്ൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം'; വ്ലാദിമിർ പുടിനോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി "
english_title: "Modi Asks Putin To End Ukraine War As Soon As Possible On Humanitarian Grounds SCO Summit Bishkek"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380662/modi-asks-putin-end-ukraine-war-sco-summit-bishkek"
published_at: "2026-09-01T11:14:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9666d0326a7_modi-asks-putin-end-ukraine-war-sco-summit-bishkek.jpg"
keywords: ["Narendra Modi", "Vladimir Putin", "Ukraine War", "India Russia Relations"]
---

# 'മാനുഷിക പരിഗണന മുൻനിർത്തി യുക്രെയ്ൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം'; വ്ലാദിമിർ പുടിനോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി 

> **Lead Summary:** **ബിഷ്കെക്: **മാനുഷിക പരിഗണന മുൻനിർത്തി യുക്രെയ്ൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെകിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌.സി.ഒ) ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിലാണ് മോദി തന്റെ നിലപാട് വ്യക്തമാക്കിയത്.

## Article Content

**ബിഷ്കെക്: **മാനുഷിക പരിഗണന മുൻനിർത്തി യുക്രെയ്ൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെകിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌.സി.ഒ) ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിലാണ് മോദി തന്റെ നിലപാട് വ്യക്തമാക്കിയത്.

സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പുടിന് ഉറപ്പുനൽകി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ തന്റെ 'സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച മോദി, ഇരു രാജ്യങ്ങളും തമ്മിലുള്ള വർധിച്ചുവരുന്ന സാമ്പത്തിക ബന്ധങ്ങളെയും പ്രശംസിച്ചു.

ഇരുരാജ്യങ്ങളുടെയും ദേശീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ നയങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2022ൽ റഷ്യ ഉക്രെയ്നിൽ സൈനിക നടപടി ആരംഭിച്ചതുമുതൽ പടിഞ്ഞാറൻ രാജ്യങ്ങളുടെ ഉപരോധങ്ങൾ നേരിടുന്ന മോസ്കോക്ക് എണ്ണ വാങ്ങിക്കൊണ്ട് വലിയ സാമ്പത്തിക പിന്തുണയാണ് ഇന്ത്യയും ചൈനയും നൽകിവരുന്നത്.

യുദ്ധം നീണ്ടുപോകുന്ന ഓരോ ദിവസവും മനുഷ്യരാശി ഓരോ പടി പിന്നോട്ട് നടക്കുകയാണെന്നും, സമാധാനത്തിലേക്കുള്ള ഓരോ ചുവടുവെപ്പും വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും മോദി പറഞ്ഞു. അവസാനമില്ലാത്ത യുദ്ധത്തിൽ നിന്ന് ശത്രുത അവസാനിപ്പിക്കുന്നതിലേക്കും സമാധാനത്തിലേക്കും നമ്മൾ നീങ്ങേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി, സമാധാനപരമായ പാതയിലൂടെയാണ് തങ്ങളും മുന്നോട്ട് പോകുന്നതെന്ന് പുടിൻ പ്രതികരിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

English Summary:

Prime Minister Narendra Modi requested Russian President Vladimir Putin to end the Ukraine war as soon as possible on humanitarian grounds. Modi clarified his stand during meeting held as part of Shanghai Cooperation Organization (SCO) summit in Bishkek, capital of Kyrgyzstan. Modi assured Putin that India will give full support to all efforts for peace. Modi described Putin as his 'friend' and praised growing economic ties between two countries, noting policies are moving forward giving priority to national interests of both. Since Russia started military action in Ukraine in 2022, India and China have been giving major economic support to Moscow facing Western sanctions by buying oil. Modi said each day war prolongs humanity steps one step back and each step towards peace gives great hope. We need to move from endless war to ending enmity and towards peace. In response Russian media reported Putin said they too are moving forward through peaceful path.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380662/modi-asks-putin-end-ukraine-war-sco-summit-bishkek)