---
title: "സ്വർണം വാങ്ങാൻ പോകുന്നവർ തലയിൽ കൈവെച്ചുപോകും; സ്വർണവില വീണ്ടും കുതിച്ചുയരുന്നു"
english_title: " Kerala Gold Price Today September 1 Gold Price Increased Gram 14385 Rupees"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380654/kerala-gold-price-today-september-1-increased-115080"
published_at: "2026-09-01T10:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9660309779e_kerala-gold-price-today-september-1-increased-115080.jpg"
keywords: ["Gold Price Today", "Kerala Gold Price", "Gold Rate Kerala", "Kerala Gold"]
---

# സ്വർണം വാങ്ങാൻ പോകുന്നവർ തലയിൽ കൈവെച്ചുപോകും; സ്വർണവില വീണ്ടും കുതിച്ചുയരുന്നു

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 15 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,385 രൂപയും പവന് 1,15,080 രൂപയുമായി ഉയർന്നു.

## Article Content

**തിരുവനന്തപുരം: ** കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 15 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,385 രൂപയും പവന് 1,15,080 രൂപയുമായി ഉയർന്നു.

കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വർണം 14,370 രൂപയിലും പവന് 1,14,960 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്വർണ വിലയിലുണ്ടായിരിക്കുന്ന വലിയ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിപണിയിലും നേരിട്ട് പ്രതിഫലിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 250 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2500 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

English Summary:

Gold price increased in Kerala today. Gram increased by Rs 15. With this 22 carat one gram gold costs Rs 14,385 and one pavan Rs 1,15,080. Yesterday one gram was trading at Rs 14,370 and pavan at Rs 1,14,960. Changes in gold price at international level reflect in state price. Silver price also changed. Currently one gram silver trades at Rs 250 and 10 gram at Rs 2500.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380654/kerala-gold-price-today-september-1-increased-115080)