---
title: "മൗവ്വലിൽ വൈദ്യുതി ലൈനിൽ തട്ടി കൂറ്റൻ ട്രക്കിന് തീപിടിച്ചു; നാല് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു "
english_title: "Massive Truck Catches Fire After Hitting Electric Line in Mauval Kasaragod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380624/mauval-kasaragod-truck-fire-electric-line"
published_at: "2026-09-01T08:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a963e0f37477_mauval-kasaragod-truck-fire-electric-line.jpg"
keywords: ["Truck Fire", "Mauval Truck Fire", "Electric Line", "Fire Force", "Pallikkara Overbridge"]
---

# മൗവ്വലിൽ വൈദ്യുതി ലൈനിൽ തട്ടി കൂറ്റൻ ട്രക്കിന് തീപിടിച്ചു; നാല് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു 

> **Lead Summary:** മൗവ്വൽ (കാസർഗോഡ്): വൈദ്യുതി ലൈനിൽ തട്ടി കൂറ്റൻ ട്രക്കിന് തീപിടിച്ചു. പള്ളിക്കര മേൽപ്പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനങ്ങൾ മൗവ്വൽ വഴിയാണ് കടന്നുപോയിരുന്നത്.

## Article Content

മൗവ്വൽ (കാസർഗോഡ്): വൈദ്യുതി ലൈനിൽ തട്ടി കൂറ്റൻ ട്രക്കിന് തീപിടിച്ചു. പള്ളിക്കര മേൽപ്പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനങ്ങൾ മൗവ്വൽ വഴിയാണ് കടന്നുപോയിരുന്നത്.

ഇതിനിടെയാണ് ചെറിയ വാഹനങ്ങൾ മാത്രം കടന്നുപോകാൻ സൗകര്യമുള്ള റോഡിലൂടെ വലിയ ട്രക്ക് കടന്നുപോയപ്പോൾ വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചത്.

തീ പടർന്നതിനെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവമറിഞ്ഞ് ഏകദേശം നാല് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഒരു മണിക്കൂറോളമായി ട്രക്കിലുണ്ടായ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

പോലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ട്രക്കിന് തീപിടിച്ചതിനെ തുടർന്ന് മൗവ്വൽ വഴിയുള്ള ഗതാഗതത്തെയും ബാധിച്ചു.

**English Summary:**

A massive truck caught fire after hitting an electric line at Mauval in Kasaragod. Vehicles have been using the Mauval route due to construction work on the Pallikkara overbridge. The incident occurred when the large truck travelled through a road that has facilities mainly for small vehicles and came into contact with an electric line. Around four fire force units reached the spot, and efforts to extinguish the fire have continued for about an hour. Police, fire force personnel and local residents are involved in the efforts. Traffic through Mauval has also been affected.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380624/mauval-kasaragod-truck-fire-electric-line)