---
title: "തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് പോയത് എങ്ങോട്ട് ....? കൂത്തുപറമ്പിലെ പത്താം ക്ലാസുകാരൻ അദ്വൈതിനായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്"
english_title: "15 Year Old Student Adwaith Missing From Koothuparamba Kannur Police Search On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380604/koothuparamba-15-year-old-student-adwaith-missing-kannur"
published_at: "2026-08-31T22:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95b09600ed7_koothuparamba-15-year-old-student-adwaith-missing-kannur.jpg"
keywords: ["Adwaith Missing", "Missing Case", "Koothuparamba Missing Case", "Thalassery Railway Station", "Missing Student"]
---

# തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് പോയത് എങ്ങോട്ട് ....? കൂത്തുപറമ്പിലെ പത്താം ക്ലാസുകാരൻ അദ്വൈതിനായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്

> **Lead Summary:** **കണ്ണൂർ: **കൂത്തുപറമ്പിൽ 15 വയസ്സുകാരനായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈത് എന്ന കുട്ടിയെയാണ് കാണാതായത്.

## Article Content

**കണ്ണൂർ: **കൂത്തുപറമ്പിൽ 15 വയസ്സുകാരനായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈത് എന്ന കുട്ടിയെയാണ് കാണാതായത്.

രാവിലെ 6.30-ന് പാറാലുള്ള ട്യൂഷൻ സെന്ററിലേക്ക് സ്കൂൾ യൂണിഫോം ധരിച്ച് ഇറങ്ങിയതായിരുന്നു കുട്ടി. എന്നാൽ കുട്ടി ട്യൂഷൻ സെന്ററിൽ എത്തിയില്ലെന്ന കാര്യം അധ്യാപകരിൽ നിന്ന് അറിഞ്ഞതോടെ വീട്ടുകാർ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അദ്വൈത് യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് കൂത്തുപറമ്പ് ജംഗ്ഷനിലും തുടർന്ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിലും എത്തിയതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കുട്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി പോയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. സ്കൂൾ ബാഗും 800 രൂപയുമാണ് അദ്വൈതിന്റെ കൈവശമുള്ളത്.

റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി ഏത് ദിശയിലേക്കാണ് പോയത് എന്നത് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. കുട്ടിയെ കണ്ടെത്താനായി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. കാണാതായ അദ്വൈതിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ **8075258027 **എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

**English Summary:**

Police in Koothuparamba, Kannur, have intensified the search for 15-year-old Adwaith, a Class 10 student of Rajeev Gandhi Memorial Higher Secondary School. He went missing after leaving home for tuition in school uniform. Police investigation revealed that he changed his attire, reached Thalassery railway station, and reportedly boarded a train. He was carrying a school bag and ₹800. Police are actively searching for him and requested anyone with information to contact 8075258027.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380604/koothuparamba-15-year-old-student-adwaith-missing-kannur)