---
title: "ട്യൂഷന് പോകാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; കൂത്തുപറമ്പിൽ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി "
english_title: "15 Year Old Student Adwaith Missing From Koothuparamba Kannur  "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380599/koothuparamba-15-year-old-student-missing-thalassery-railway-station"
published_at: "2026-08-31T21:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95a0802506e_koothuparamba-15-year-old-student-missing-thalassery-railway-station.jpg"
keywords: ["Missing Case", "Missing Student", "Thalassery Railway Station", "Adwaith Missing"]
---

# ട്യൂഷന് പോകാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; കൂത്തുപറമ്പിൽ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി 

> **Lead Summary:** **കണ്ണൂർ: കൂ**ത്തുപറമ്പിൽ 15 വയസ്സുകാരനായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കൂത്തുപറമ്പ് പാറ സ്വദേശിയും രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥിയുമായ അദ്വൈതിനെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു.

## Article Content

**കണ്ണൂർ: കൂ**ത്തുപറമ്പിൽ 15 വയസ്സുകാരനായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കൂത്തുപറമ്പ് പാറ സ്വദേശിയും രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥിയുമായ അദ്വൈതിനെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു.

അതിനിടെ, തലശേരി റെയിൽവേ സ്റ്റേഷനിൽ അദ്വൈത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രാവിലെ 6.30-ഓടെ കൂത്തുപറമ്പ് പാറയിലുള്ള ട്യൂഷൻ സെന്ററിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അദ്വൈത് വീട്ടിൽ നിന്ന് ഇറങ്ങിയത്. സാധാരണയായി ട്യൂഷൻ കഴിഞ്ഞ് കുട്ടി നേരെ സ്കൂളിലേക്ക് പോവുകയായിരുന്നു പതിവ്. എന്നാൽ അദ്വൈത് ട്യൂഷൻ സെന്ററിൽ എത്തിയിരുന്നില്ല.

കുട്ടി എത്താത്തതിനെ തുടർന്ന് അധ്യാപകർ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. സ്കൂൾ യൂണിഫോം ധരിച്ചാണ് കുട്ടി വീട്ടിൽ നിന്ന് പോയതെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ കുട്ടി സാധാരണ വസ്ത്രങ്ങൾ ധരിച്ച നിലയിലാണ് കാണപ്പെട്ടത്.

റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി അവിടെ നിന്ന് എങ്ങോട്ടാണ് പോയതെന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ അദ്വൈതിനെ കണ്ടെത്താനായി പൊലീസ് അന്വേഷണവും തിരച്ചിലും ഊർജ്ജിതമാക്കിയിട്ടുണ്ട്.

**English Summary:**

A 15-year-old Class 10 student, Adwaith, has been reported missing from Koothuparamba, Kannur. He left home on Monday morning around 6:30 AM for tuition but failed to reach the center. Police obtained CCTV footage showing him at Thalassery railway station in casual clothes, despite leaving home in his school uniform. Further investigation is underway to trace his whereabouts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380599/koothuparamba-15-year-old-student-missing-thalassery-railway-station)