---
title: "തിരുവോണ നാളിലെ ബൈക്കപകടം: ചികിത്സയിലായിരുന്ന വള്ളംനിർമാണ തൊഴിലാളി മരിച്ചു"
english_title: "Vallam Kali Craftsman Dies After Road Accident In Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380595/alappuzha-edathwa-road-accident-death-rajendra-prasad"
published_at: "2026-08-31T20:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a959065a74f1_alappuzha-edathwa-road-accident-death-rajendra-prasad.jpg"
keywords: ["Edathwa Accident", "Vallam Kali Craftsman", "Road Accident Death"]
---

# തിരുവോണ നാളിലെ ബൈക്കപകടം: ചികിത്സയിലായിരുന്ന വള്ളംനിർമാണ തൊഴിലാളി മരിച്ചു

> **Lead Summary:** **ആലപ്പുഴ: ** തിരുവോണ ദിവസം റോഡ് ക്രോസ് ചെയ്യുന്നതിനിടെ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കോയിൽമുക്ക് ചെമ്പകശ്ശേരി രാജേന്ദ്രപ്രസാദ് (അപ്പായി-54) ആണ് മരണപ്പെട്ടത്.

## Article Content

**ആലപ്പുഴ: ** തിരുവോണ ദിവസം റോഡ് ക്രോസ് ചെയ്യുന്നതിനിടെ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കോയിൽമുക്ക് ചെമ്പകശ്ശേരി രാജേന്ദ്രപ്രസാദ് (അപ്പായി-54) ആണ് മരണപ്പെട്ടത്.

ഓണനാൾ രാത്രി 8.30-ഓടെ എടത്വ ജംക്ഷനിലെ വെയിറ്റിങ് ഷെഡിന് മുൻവശത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. റോഡ് ക്രോസ് ചെയ്യുകയായിരുന്ന രാജേന്ദ്രപ്രസാദിനെ തിരുവല്ല ഭാഗത്ത് നിന്നും എത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശസ്തമായ അരോമ, പുണ്യാളൻ നിരണം, ആർപ്പുക്കര, പായിപ്പാടൻ, കാരിച്ചാൽ, കരുനാഗപ്പള്ളി, കരുവാറ്റ പുത്തൻ ചുണ്ടൻ എന്നീ പ്രമുഖ ചുണ്ടൻ വള്ളങ്ങളുടെ നിർമാണത്തിൽ പങ്കാളിയായിരുന്ന വ്യക്തിയാണ് രാജേന്ദ്രപ്രസാദ്.

സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഷീജയാണ് ഭാര്യ. ആതിര, അനന്ദു എന്നിവർ മക്കളും കിരൺ, ആഷിക എന്നിവർ മരുമക്കളുമാണ്.

**English Summary:**

Rajendra Prasad (54), a craftsman who contributed to the construction of famous Chundan Vallams (snake boats), died after being hit by a scooter at Edathwa Junction in Alappuzha on Thiruvonam day. He was undergoing treatment at a private hospital in Thiruvalla after being initially admitted to Vandanam Medical College. The funeral will be held on Wednesday. He is survived by his wife Sheeja and two children.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380595/alappuzha-edathwa-road-accident-death-rajendra-prasad)