---
title: "ഇടതുമുന്നണിയിൽ തർക്കം മുറുകുന്നു: ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് സിപിഐ; നിലപാട് കടുപ്പിക്കാൻ തീരുമാനം"
english_title: "Opposition Deputy Leader Row CPI State Secretariat Executive Meeting Tomorrow In Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380586/cpi-state-secretariat-executive-meeting-delhi-opposition-deputy-leader-row"
published_at: "2026-08-31T19:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95843b5d459_cpi-state-secretariat-executive-meeting-delhi-opposition-deputy-leader-row.jpg"
keywords: ["CPM CPI Dispute", "Kerala Politics", "D Raja", "CPIM", "CPI"]
---

# ഇടതുമുന്നണിയിൽ തർക്കം മുറുകുന്നു: ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് സിപിഐ; നിലപാട് കടുപ്പിക്കാൻ തീരുമാനം

> **Lead Summary:** **ഡൽഹി: **പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ ചേരും. പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് അജോയ് ഭവനിലാണ് യോഗം നടക്കുക.

## Article Content

**ഡൽഹി: **പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ ചേരും. പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് അജോയ് ഭവനിലാണ് യോഗം നടക്കുക.

കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കേരളത്തിൽ സിപിഎം-സിപിഐ ബന്ധം വഷളാകുന്നതിനിടെയാണ് യോഗം അടിയന്തര യോഗം ചേരുന്നത് എന്നാണ് വിവരം. സിപിഐ സെക്രട്ടേറിയറ്റ് യോഗവും ചേരും.തങ്ങളുടെ ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിക്കുമ്പോഴും അത് അംഗീകരിക്കാൻ സിപിഐഎം ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് സിപിഐയുടെ നിലപാട്.

ഇതടക്കമുള്ള കാര്യങ്ങൾ നാളെ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും.നിലപാട് കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് സിപിഐ എന്നാണ് സൂചന. നിലപാടിൽ മാറ്റമില്ലെന്ന് മുൻ മന്ത്രി കെ രാജൻ വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിഷയത്തിൽ സിപിഐയും സിപിഐഎമ്മും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ഡൽഹിയിൽ നിർണായക യോഗങ്ങൾ ചേരുന്നത്. കേരളത്തിലെ ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ ആവശ്യങ്ങളോട് സിപിഐഎം സ്വീകരിക്കുന്ന സമീപനം യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നാണ് വിവരം.

**English Summary**

Amid controversy over the post of Opposition Deputy Leader, CPI will hold its state secretariat and executive meetings tomorrow in Delhi. The meeting at party headquarters Ajoy Bhavan at 6 pm will be attended by General Secretary D Raja and central leaders from Kerala. The meetings come as CPM-CPI relations in Kerala are reportedly strained. CPI secretariat meeting will also be held. CPI alleges that despite repeatedly raising its demands, CPI(M) has not agreed to them. The issues will be discussed tomorrow. CPI is reportedly set to toughen its stand. Former minister K Rajan said there is no change in stand.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380586/cpi-state-secretariat-executive-meeting-delhi-opposition-deputy-leader-row)