---
title: "ഭക്ഷണപ്പകയിൽ ജീവനെടുത്തു...! പാർട്ടിയിൽ കൂടുതൽ ചിക്കൻ കഴിച്ചെന്ന് ആരോപിച്ച് സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ"
english_title: "Youth Stabbed To Death Over Eating More Chicken Pieces At Party Karnataka Belagavi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380574/youth-stabbed-death-chicken-pieces-party-argument-belagavi-karnataka"
published_at: "2026-08-31T15:43:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95543933c76_youth-stabbed-death-chicken-pieces-party-argument-belagavi-karnataka.jpg"
keywords: ["Belagavi Crime", "Karnataka Murder", "Chicken Argument", "Mudalagi Taluk"]
---

# ഭക്ഷണപ്പകയിൽ ജീവനെടുത്തു...! പാർട്ടിയിൽ കൂടുതൽ ചിക്കൻ കഴിച്ചെന്ന് ആരോപിച്ച് സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

> **Lead Summary:** **കർണാടക: **പാർട്ടിയിൽ കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കർണാടകയിലെ ബെലഗാവി ജില്ലയിലെ മുദലഗി താലൂക്കിൽ ഹുനശ്യാൽ പി.ജി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

## Article Content

**കർണാടക: **പാർട്ടിയിൽ കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കർണാടകയിലെ ബെലഗാവി ജില്ലയിലെ മുദലഗി താലൂക്കിൽ ഹുനശ്യാൽ പി.ജി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഉത്തർപ്രദേശ് പിലിഭിത് ജില്ലയിലെ കബീർഗഞ്ച് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും സഹപ്രവർത്തകനുമായ അരുൺ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പ്രിയ സ്റ്റീൽ കമ്പനിയിലെ ജീവനക്കാരാണ്. സുഹൃത്തുക്കൾക്കൊപ്പം പാർട്ടി നടത്തുന്നതിനിടയിൽ കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചതിനെച്ചൊല്ലി സീതാറാമും അരുൺ കുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി.

തർക്കം രൂക്ഷമായതോടെ അരുൺ കുമാർ കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ സീതാറാമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം പുറത്തറിയാതിരിക്കാൻ പ്രതിയായ അരുൺ കുമാർ ശ്രമം നടത്തിയിരുന്നു.

ഗോകാക് സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോൾ കെട്ടിടത്തിൽ നിന്ന് വീണാണ് സീതാറാമിന് പരിക്കേറ്റതെന്നാണ് ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ പൊലീസിന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ ശക്തമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.

English Summary:

A youth died after being stabbed during an argument over eating more chicken pieces at a party. The shocking incident occurred in Hunashyal PG village, Mudalagi taluk, Belagavi district, Karnataka. The deceased is Seetharam, native of Kabirganj, Pilibhit, UP. Police have taken his friend and colleague Arun Kumar into custody. Both are employees of Priya Steel Company. Argument during party escalated and Arun stabbed Seetharam in chest, police said. Despite being taken to hospital, he could not be saved. Accused tried to cover up claiming injury was from fall from building at Gokak Govt Hospital, but confessed during police interrogation. Police registered murder case and intensified probe.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380574/youth-stabbed-death-chicken-pieces-party-argument-belagavi-karnataka)