---
title: "കോൺഗ്രസിൽ നേതൃമാറ്റം വൈകും: കെപിസിസി അധ്യക്ഷ പദവിയിൽ സണ്ണി ജോസഫ് തുടരും"
english_title: "KPCC Leadership Change Delayed Sunny Joseph To Continue As President"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380572/kpcc-leadership-change-delayed-sunny-joseph-to-continue"
published_at: "2026-08-31T15:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a955098f022d_kpcc-leadership-change-delayed-sunny-joseph-to-continue.jpg"
keywords: ["KPCC", "Sunny Joseph", "Kerala Congress", "Congress High Command", "Kerala Politics"]
---

# കോൺഗ്രസിൽ നേതൃമാറ്റം വൈകും: കെപിസിസി അധ്യക്ഷ പദവിയിൽ സണ്ണി ജോസഫ് തുടരും

> **Lead Summary:** തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയും നേതൃമാറ്റവും വൈകുമെന്ന് സൂചന. നിലവിലെ സാഹചര്യത്തിൽ അധ്യക്ഷ പദവിയിൽ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടൻ ഉണ്ടാകില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.

## Article Content

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയും നേതൃമാറ്റവും വൈകുമെന്ന് സൂചന. നിലവിലെ സാഹചര്യത്തിൽ അധ്യക്ഷ പദവിയിൽ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടൻ ഉണ്ടാകില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.

തിരക്കിട്ട് പുനഃസംഘടന നടത്തേണ്ടതില്ലെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്. പകരം സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാൻ സണ്ണി ജോസഫിന് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. അദ്ദേഹത്തോടൊപ്പം വർക്കിംഗ് പ്രസിഡന്റുമാരും സജീവമായി രംഗത്തിറങ്ങണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

അധ്യക്ഷ പദവിയിൽ തുടരുന്നതിലെ പ്രായോഗിക പരിമിതികൾ സണ്ണി ജോസഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ തൽക്കാലം പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കേണ്ടതില്ലെന്ന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിൽക്കുകയായിരുന്നു.

**English Summary:**

The KPCC leadership change and reorganization have been delayed as the Congress High Command decided not to rush the process. Sunny Joseph will continue as the KPCC President for now. The High Command instructed him and the working presidents to active organizational activities across the state, turning down his initial reservations about continuing in the post.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380572/kpcc-leadership-change-delayed-sunny-joseph-to-continue)