---
title: "മരണമുഖത്തുനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രികർ; മൃതദേഹം കൊണ്ടുപോയി മടങ്ങിയ ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം"
english_title: "Wild Elephant Attacks Ambulance Athirappilly Malakkappara Forest Route Driver Escapes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380557/elephant-attacks-ambulance-athirappilly-malakkappara-anakkayam-"
published_at: "2026-08-31T14:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95413ea858c_elephant-attacks-ambulance-athirappilly-malakkappara-anakkayam-.jpg"
keywords: ["Elephant Attack", "Malakkappara", "Ambulance Attack", "Kerala Forest"]
---

# മരണമുഖത്തുനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രികർ; മൃതദേഹം കൊണ്ടുപോയി മടങ്ങിയ ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

> **Lead Summary:** **തൃശൂർ: **അതിരപ്പിള്ളി - മലക്കപ്പാറ വനപാതയിൽ മൃതദേഹം കയറ്റി അയച്ച് മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഞായറാഴ്ച രാത്രി ആനക്കയത്തുവെച്ചാണ് സംഭവം. ആക്രമണത്തിൽ ആംബുലൻസിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള രണ്ടുപേർ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

**തൃശൂർ: **അതിരപ്പിള്ളി - മലക്കപ്പാറ വനപാതയിൽ മൃതദേഹം കയറ്റി അയച്ച് മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഞായറാഴ്ച രാത്രി ആനക്കയത്തുവെച്ചാണ് സംഭവം. ആക്രമണത്തിൽ ആംബുലൻസിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള രണ്ടുപേർ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാലടി ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസാണ് ആക്രമണത്തിനിരയായത്. വാൽപ്പാറയിൽ മൃതദേഹം എത്തിച്ച് തിരികെ വരുന്നതിനിടയിൽ ആനക്കയം ഭാഗത്ത് വെച്ചാണ് റോഡരികിൽ കാട്ടാനക്കൂട്ടം നിൽക്കുന്നത് ഡ്രൈവർ കണ്ടത്.

തുടർന്ന് അപകടം ഒഴിവാക്കാൻ ആംബുലൻസ് സുരക്ഷിതമായ അകലത്തിൽ നിർത്തിയിട്ടെങ്കിലും, കൂട്ടത്തിലുണ്ടായിരുന്ന ഒരു പിടിയാന പെട്ടെന്ന് പ്രകോപിതയായി വാഹനം തള്ളിമറിക്കാൻ ശ്രമിക്കുകയായിരുന്നു. ആനയുടെ ശക്തമായ ആക്രമണത്തിൽ ആംബുലൻസിന്റെ മുൻവശത്തെ ചില്ലുകൾ പൂർണ്ണമായും തകർന്നു. എങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്.

English Summary:

Wild elephant herd attacked an ambulance on Athirappilly-Malakkappara forest route at Anakkayam on Sunday night. Ambulance belonging to Kalady Farmers Cooperative Bank was returning after delivering a dead body to Valparai. Driver noticed herd on roadside and stopped at safe distance, but a female elephant charged, tried to topple vehicle, smashing front windshield. Two persons including driver miraculously escaped without injuries due to driver's timely action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380557/elephant-attacks-ambulance-athirappilly-malakkappara-anakkayam-)