---
title: "രാത്രിയിലെ ബാക്കി ചോറ് ഇനി കളയേണ്ട; രാവിലെ ശരീരത്തിന് കുളിർമ്മയേകുന്ന 'പഴംകഞ്ഞി' കഴിക്കാം "
english_title: " Traditional Kerala Pazhamkanji Recipe How To Make Healthy Fermented Rice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380550/traditional-kerala-pazhamkanji-recipe-fermented-rice"
published_at: "2026-08-31T13:51:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a953ad11e55a_traditional-kerala-pazhamkanji-recipe-fermented-rice.jpg"
keywords: ["Pazhamkanji Recipe", "Kerala Traditional Food", "Healthy Breakfast"]
---

# രാത്രിയിലെ ബാക്കി ചോറ് ഇനി കളയേണ്ട; രാവിലെ ശരീരത്തിന് കുളിർമ്മയേകുന്ന 'പഴംകഞ്ഞി' കഴിക്കാം 

> **Lead Summary:** ** **പരമ്പരാഗത കേരളീയ ഭക്ഷണരീതിയിലെ വളരെ ആരോഗ്യകരവും രുചികരവുമായ ഒരു വിഭവമാണ് പഴംകഞ്ഞി. രാത്രിയിൽ ബാക്കി വന്ന ചോറിൽ വെള്ളമൊഴിച്ച് വെച്ച് പുളിപ്പിച്ച്, പിറ്റേദിവസം രാവിലെ കഴിക്കുന്ന രീതിയാണിത്.

## Article Content

** **പരമ്പരാഗത കേരളീയ ഭക്ഷണരീതിയിലെ വളരെ ആരോഗ്യകരവും രുചികരവുമായ ഒരു വിഭവമാണ് പഴംകഞ്ഞി. രാത്രിയിൽ ബാക്കി വന്ന ചോറിൽ വെള്ളമൊഴിച്ച് വെച്ച് പുളിപ്പിച്ച്, പിറ്റേദിവസം രാവിലെ കഴിക്കുന്ന രീതിയാണിത്.

ആവശ്യമായ ചേരുവകൾ:

ബാക്കി വന്ന ചോറ് - 1 അല്ലെങ്കിൽ 2 കപ്പ്

വെള്ളം - ആവശ്യത്തിന് (ചോറ് മുഴുവൻ മൂടി നിൽക്കാൻ പാകത്തിൽ)

ചെറിയ ഉള്ളി - 4-5 എണ്ണം

കാന്താരി മുളക് അല്ലെങ്കിൽ പച്ചമുളക് - ആവശ്യത്തിന്

ഉപ്പ് - പാകത്തിന്

തൈര് അല്ലെങ്കിൽ മോര് - അര കപ്പ് (ആവശ്യമെങ്കിൽ)

കറിവേപ്പില - ഒരു തണ്ട്

**തയ്യാറാക്കുന്ന വിധം:**

*തലേദിവസം ബാക്കി വന്ന ചോറ് ഒരു മൺചട്ടിയിലോ പാത്രത്തിലോ ഇടുക. ഇതിലേക്ക് ചോറ് പൂർണ്ണമായി മുങ്ങിക്കിടക്കുന്ന രീതിയിൽ ശുദ്ധമായ വെള്ളം ഒഴിക്കുക. ഇത് പാത്രം മൂടിവെച്ച് രാത്രി മുഴുവൻ (8 മുതൽ 10 മണിക്കൂർ വരെ) പുളിക്കാനായി മാറ്റിവെക്കുക.*

*ശേഷം രാവിലെ നോക്കുമ്പോൾ ചോറ് നന്നായി പുളിച്ചിട്ടുണ്ടാകും. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് ചതച്ചെടുത്ത ചെറിയ ഉള്ളിയും കാന്താരി മുളകും ചേർക്കാം. കൂടെ അല്പം മോരോ തൈരോ കൂടി ഒഴിക്കുന്നത് രുചി വർദ്ധിപ്പിക്കും. നല്ല നാടൻ ചമ്മന്തിയോ, വറുത്ത മീനോ, അച്ചാറോ ഒപ്പം കൂട്ടി ഈ ആരോഗ്യകരമായ പഴംകഞ്ഞി രാവിലെ പ്രഭാതഭക്ഷണമായി കഴിക്കാവുന്നതാണ്.*

**പഴംകഞ്ഞിയുടെ പ്രധാന ഗുണങ്ങൾ**

**ശരീരത്തിന് കുളിർമ്മ നൽകുന്നു:** ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിലെ ഉഷ്ണവും ചൂടും അകറ്റി ശരീരത്തിന് നല്ല കുളിർമ്മയും ഉന്മേഷവും നൽകാൻ ഇത് സഹായിക്കുന്നു.

**ദഹനത്തിന് ഉത്തമം:** ചോര് പുളിക്കുമ്പോൾ അതിൽ ധാരാളം ഗുണകരമായ ബാക്ടീരിയകളും പ്രോബയോട്ടിക്സുകളും (Probiotics) രൂപപ്പെടുന്നു. ഇത് കുടലിന്റെ ആരോഗ്യത്തിനും ദഹനപ്രക്രിയ എളുപ്പമാക്കുന്നതിനും ഏറെ നല്ലതാണ്.

**ഊർ്ജം നൽകുന്നു: **വിറ്റാമിൻ ബി-യുടെ (പ്രത്യേകിച്ച് ബി12) അളവ് ഇതിൽ വർദ്ധിക്കുന്നതിനാൽ ദിവസം മുഴുവൻ ഊർ്ജസ്വലരായിരിക്കാൻ ഇത് സഹായിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380550/traditional-kerala-pazhamkanji-recipe-fermented-rice)