---
title: "ജോലിയാണോ നോക്കുന്നേ ...? എങ്കിൽ ഇതൊന്ന് ശ്രദ്ധിച്ചേ ...! ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 291 സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 15 വരെ"
english_title: "Indian Overseas Bank Specialist Officer Recruitment 2026 Apply Online"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380547/indian-overseas-bank-specialist-officer-recruitment-2026"
published_at: "2026-08-31T13:34:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9535bb71369_indian-overseas-bank-specialist-officer-recruitment-2026.jpg"
keywords: ["IOB Recruitment", "Specialist Officer Jobs", "Bank Jobs Kerala", "Indian Overseas Bank", "Job Vacancy"]
---

# ജോലിയാണോ നോക്കുന്നേ ...? എങ്കിൽ ഇതൊന്ന് ശ്രദ്ധിച്ചേ ...! ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 291 സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 15 വരെ

> **Lead Summary:** ** ചെ**ന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമായ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികകളിൽ അവസരം. വിവിധ വകുപ്പുകളിലായി 291 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബ്രാഞ്ച് മാനേജ്മെന്റ്, ക്രെഡിറ്റ്, റിസ്ക്, ഐടി, ഇൻഫർമേഷൻ സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ. സെപ്റ്റംബർ 15 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

## Article Content

** ചെ**ന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമായ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികകളിൽ അവസരം. വിവിധ വകുപ്പുകളിലായി 291 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബ്രാഞ്ച് മാനേജ്മെന്റ്, ക്രെഡിറ്റ്, റിസ്ക്, ഐടി, ഇൻഫർമേഷൻ സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ. സെപ്റ്റംബർ 15 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. തസ്തികകൾക്കനുസരിച്ച് ബിരുദം, ബി.ടെക്, എം.ടെക്, എം.ബി.എ, സി.എ തുടങ്ങിയ യോഗ്യതകളും പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. സെക്യൂരിറ്റി അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് ബിരുദധാരികളായ മുൻ പോലീസ്/സൈനിക ഉദ്യോഗസ്ഥർക്കാണ് അവസരം.

2026 ഓഗസ്റ്റ് 1 കണക്കാക്കിയാണ് പ്രായപരിധിയും യോഗ്യതകളും നിശ്ചയിക്കുന്നത്. തസ്തിക അനുസരിച്ച് 23 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃതമായ ഇളവുകളും ലഭ്യമാണ്.

ഓൺലൈൻ പരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബെംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ന്യൂഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങൾ. ജനറൽ വിഭാഗത്തിന് 1000 രൂപയും പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 175 രൂപയുമാണ് അപേക്ഷാ ഫീസ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ [www.iob.bank.in](http://www.iob.bank.in) വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

**English Summary:**

Indian Overseas Bank (IOB) has invited online applications for 291 Specialist Officer posts, including Senior Manager, Manager, and Assistant Manager in various departments. Eligible candidates with relevant educational qualifications and work experience can apply online through the official website www.iob.bank.in before September 15. The selection process consists of an online examination and a personal interview. Exam centers include Bengaluru, Chennai, Mumbai, Hyderabad, New Delhi, and Kolkata.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380547/indian-overseas-bank-specialist-officer-recruitment-2026)