---
title: "അതിരുകടന്ന പകപോക്കൽ ...! വിവാഹാലോചന നിരസിച്ചതിന് പ്രതികാരം;  ഉറങ്ങിക്കിടന്ന യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ആക്രമണം, പ്രതി പിടിയിൽ"
english_title: "Acid Attack On Two Sisters In UP After Marriage Proposal Rejected Accused Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380529/acid-attack-two-sisters-up-marriage-proposal-rejected"
published_at: "2026-08-31T11:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a951ec3b9f02_acid-attack-two-sisters-up-marriage-proposal-rejected.jpg"
keywords: ["Acid Attack", "Crime News", "Marriage Proposal Rejected"]
---

# അതിരുകടന്ന പകപോക്കൽ ...! വിവാഹാലോചന നിരസിച്ചതിന് പ്രതികാരം;  ഉറങ്ങിക്കിടന്ന യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ആക്രമണം, പ്രതി പിടിയിൽ

> **Lead Summary:** **മീററ്റ്: ** വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ആക്രമണം. ഉത്തർപ്രദേശിലെ ഹാപുരിലുള്ള മാധാപുർ ഗ്രാമത്തിലാണ് സംഭവം. 22കാരനാണ് വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന 21കാരിയായ യുവതിക്കും സഹോദരിയായ 19കാരിക്കും നേരെ ആക്രമണം നടത്തിയത്.

## Article Content

**മീററ്റ്: ** വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ആക്രമണം. ഉത്തർപ്രദേശിലെ ഹാപുരിലുള്ള മാധാപുർ ഗ്രാമത്തിലാണ് സംഭവം. 22കാരനാണ് വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന 21കാരിയായ യുവതിക്കും സഹോദരിയായ 19കാരിക്കും നേരെ ആക്രമണം നടത്തിയത്.

കൈയ്ക്കും തോളിനും പൊള്ളലേറ്റ ഇരുവരെയും സമീപത്തുള്ള ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവം നടന്നത് എന്നാണ് വിവരം. ആവാസ് വികാസ് കോളനി സ്വദേശിയായ ഹർഷ് ഭാട്ടി ആണ് ആക്രമണം നടത്തിയത് എന്നാണ് ആരോപണം.

പരിക്കേറ്റ യുവതികൾ ബഹളം വെച്ചത് കേട്ട് കുടുംബാംഗങ്ങൾ ഉണരുകയും ഉടൻതന്നെ പൊലീസിനെ ബന്ധപ്പെടുകയുമായിരുന്നു.മൂത്തമകളെ ഹർഷ് ഭാട്ടിക്ക് വിവാഹം ചെയ്തു നൽകാൻ തീരുമാനിച്ചിരുന്നതായി പിതാവ് റോഷൻ പറഞ്ഞു. എന്നാൽ യുവാവിന്റെ അമിത മദ്യപാനം ഉൾപ്പെടെയുള്ള സ്വഭാവദൂഷ്യങ്ങൾ മനസ്സിലാക്കിയ കുടുംബം വിവാഹാലോചന വേണ്ടെന്നുവെക്കാൻ നിർബന്ധിതരായി.

ഇതിൽ പ്രകോപിതനായ യുവാവ് തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും മക്കളെ ആസിഡ് ഉപയോഗിച്ച് ആക്രമിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പിതാവ് പൊലീസിനോട് പറഞ്ഞു.പരിക്കേറ്റ യുവതികളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കസ്റ്റഡിയിലുണ്ടെന്നും തുടർനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതിക്ക് ആസിഡ് ലഭിച്ചത് എവിടെ നിന്നാണെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

**English Summary**

Two sisters were allegedly attacked with acid by a 22-year-old man after his marriage proposal was rejected in Madhapur village, Hapur, Uttar Pradesh. Police said accused Harsh Bhati from Awas Vikas Colony allegedly trespassed into their house around 2 am on Sunday and attacked the 21-year-old woman and her 19-year-old sister while they were sleeping. Both suffered burns on hands and shoulders and were shifted to a hospital in Meerut after primary care. Their condition is said to be stable. The father, Roshan, told police they had earlier considered the alliance but withdrew due to alleged alcoholism and misconduct, after which the accused threatened them. Police arrested the accused and are probing source of acid.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380529/acid-attack-two-sisters-up-marriage-proposal-rejected)