---
title: "കണ്ണിൽ ചോരയില്ലാത്ത നരാധമന്മാർ...! വഴിതെറ്റിയെത്തിയ 16കാരിയെ ഒഴിഞ്ഞ സ്വകാര്യ ബസിൽ കയറ്റി ക്രൂരപീഡനം, ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ "
english_title: "16 Year Old Girl Gang Raped In Sleeper Bus Delhi Driver Conductor Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380528/16-year-old-gang-raped-sleeper-bus-delhi-arrest-"
published_at: "2026-08-31T11:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a951da1d15c4_16-year-old-gang-raped-sleeper-bus-delhi-arrest-.jpg"
keywords: ["Delhi Crime", "Gang Rape Delhi", "Sleeper Bus Rape", "Kashmiri Gate Police"]
---

# കണ്ണിൽ ചോരയില്ലാത്ത നരാധമന്മാർ...! വഴിതെറ്റിയെത്തിയ 16കാരിയെ ഒഴിഞ്ഞ സ്വകാര്യ ബസിൽ കയറ്റി ക്രൂരപീഡനം, ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ 

> **Lead Summary:** ** **ദില്ലിയിൽ 16കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശ് മൈൻപുരി സ്വദേശിയായ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഈ മാസം നാലിനാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്യുകയും കൃത്യത്തിന് ഉപയോഗിച്ച ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

## Article Content

** **ദില്ലിയിൽ 16കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശ് മൈൻപുരി സ്വദേശിയായ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഈ മാസം നാലിനാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്യുകയും കൃത്യത്തിന് ഉപയോഗിച്ച ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പീഡനത്തിന് ശേഷം പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ബന്ധുവിന്റെ വീട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടെ കനത്ത മഴ കാരണം വഴിതെറ്റിയാണ് പെൺകുട്ടി ഗ്രേറ്റർ നോയിഡയിലെ 'പാരി ചൗക്കിൽ' എത്തിപ്പെട്ടത്. തുടർന്ന് യാത്രയ്ക്കായി സഹായം തേടി റോഡരികിലുണ്ടായിരുന്ന ഒഴിഞ്ഞ സ്വകാര്യ സ്ലീപ്പർ ബസിൽ കയറിയ പെൺകുട്ടിയെ, ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബസിനുള്ളിൽ വെച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.

ഇതിന് ശേഷം സംഭവസ്ഥലത്തു നിന്നും ഏകദേശം 47 കിലോമീറ്റർ അകലെയുള്ള ദില്ലി കാശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപം പെൺകുട്ടിയെ പ്രതികൾ ഇറക്കിവിട്ടു. പെൺകുട്ടി വിവരം നൽകിയതിനെ തുടർന്ന് കാശ്മീരി ഗേറ്റ് പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിൽ, ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ തിമാപൂരിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary:

A 16-year-old Plus One student from UP's Mainpuri was allegedly gang-raped in a private sleeper bus in Delhi on the 4th of this month. Police arrested driver Kuldeep and conductor Sandeep and seized the bus. Girl lost way due to heavy rain while going to relative's house and reached Pari Chowk in Greater Noida, sought help and boarded empty private sleeper bus where driver and conductor allegedly assaulted her inside. Accused later abandoned her near Delhi Kashmere Gate bus terminal about 47 km away and fled. Kashmere Gate police arrested them from Timarpur after girl informed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380528/16-year-old-gang-raped-sleeper-bus-delhi-arrest-)