---
title: "നേതാവിന്റെ കയ്യിലിരിപ്പ് ഇതാണോ ....? കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതി; എസ്എഫ്ഐ നേതാവിനെതിരെ സിപിഎം നടപടി"
english_title: "Kannur Woman Bathing Video Case SFI Leader Expelled CPM Action"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380516/kannur-bathing-video-complaint-sfi-leader-expelled-cpm-action"
published_at: "2026-08-31T10:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9510a2d8c00_kannur-bathing-video-complaint-sfi-leader-expelled-cpm-action.jpg"
keywords: ["Kannur SFI Leader", "CPM", "Bathroom Video", "Sreekandapuram Police", "SFI Leader Case"]
---

# നേതാവിന്റെ കയ്യിലിരിപ്പ് ഇതാണോ ....? കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതി; എസ്എഫ്ഐ നേതാവിനെതിരെ സിപിഎം നടപടി

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാവ് കെ നവനീതിനെതിരെ നടപടിയുമായി സിപിഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നവനീതിനെ പുറത്താക്കിയതായി സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാവ് കെ നവനീതിനെതിരെ നടപടിയുമായി സിപിഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നവനീതിനെ പുറത്താക്കിയതായി സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു.

പരാതിക്കാരിക്ക് നിയമസഹായം നൽകുമെന്ന് വ്യക്തമാക്കിയ നേതാക്കൾ ഈ സംഭവം ഒറ്റപ്പെട്ടതാണെന്നും ഇതിന്റെ പേരിൽ സിപിഎമ്മിനെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. പൈസക്കരി ദേവമാതാ കോളേജിലെ യു യു സി ആണ് നവനീത്. ഓഗസ്റ്റ് 20-ന് രാത്രി എട്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം എന്നാണ് പരാതിയിൽ പറയുന്നത്.

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെയാണ് ഭിത്തിയിലെ വിടവിലൂടെ മൊബൈൽ ഫോൺ കണ്ടത് എന്ന് പരാതിയിൽ പറയുന്നു. യുവതി ബഹളംവെച്ചതോടെ ബന്ധുക്കളെത്തി നവനീതിനെ തടഞ്ഞുവെച്ചു. ഫോൺ പരിശോധിച്ചപ്പോൾ കുളിക്കുന്ന ദൃശ്യങ്ങളും നേരത്തെ യുവതിയുടെ വീടിന് സമീപത്തുനിന്ന് പകർത്തിയ മറ്റ് ദൃശ്യങ്ങളും കണ്ടെത്തി എന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

സംഭവസ്ഥലത്ത് വച്ച് തന്നെ ഈ ദൃശ്യങ്ങളെല്ലാം ഫോണിൽ നിന്ന് നീക്കം ചെയ്യിച്ചെന്നും പരാതിയിൽ പറയുന്നു. പിന്നീടാണ് ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകിയത്.പ്രതിയുടെ ഫോണിൽ നിന്ന് പരാതിയിൽ ആരോപിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിയെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

പ്രതിയുടെ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരാതിയിൽ ആരോപിക്കുന്ന ദൃശ്യങ്ങൾ പരിശോധനയിൽ വീണ്ടെടുക്കാനായാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

**English Summary**

CPM has expelled SFI leader K Navaneeth from its primary membership following a complaint that he filmed a woman while bathing in Kannur. The Chuzhali Local Committee announced the action and said legal aid would be given to the complainant, calling the incident isolated. Navaneeth is UUC at Paisakari Devamatha College. As per the complaint, on August 20 at 8 pm, the woman saw a mobile phone through a gap in the wall of her outdoor bathroom. Relatives detained him after she raised alarm. The complaint alleges bathing visuals and earlier visuals were found on phone and deleted on the spot. Police said no such visuals were found on phone, granted station bail, and sent phone for forensic examination.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380516/kannur-bathing-video-complaint-sfi-leader-expelled-cpm-action)