---
title: "കോഴിക്കോട്  കുറ്റ്യാടിയിൽ കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക് "
english_title: "KSRTC Bus Hits Auto Rickshaw Kuttiady Vadakara Road Three Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380515/ksrtc-bus-auto-collision-kuttiady-vadakara-three-injured"
published_at: "2026-08-31T10:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95108818712_ksrtc-bus-auto-collision-kuttiady-vadakara-three-injured.jpg"
keywords: ["Kuttiady Accident", "KSRTC Bus Accident", "Vadakara Road Accident"]
---

# കോഴിക്കോട്  കുറ്റ്യാടിയിൽ കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക് 

> **Lead Summary:** **കോഴിക്കോട്: **കുറ്റ്യാടിയിൽ കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടി - വടകര റോഡില്‍ ഇന്നലെ രാത്രി 10:30 യോടെയായിരുന്നു അപകടം.

## Article Content

**കോഴിക്കോട്: **കുറ്റ്യാടിയിൽ കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടി - വടകര റോഡില്‍ ഇന്നലെ രാത്രി 10:30 യോടെയായിരുന്നു അപകടം.

ഓട്ടോ ഡ്രൈവര്‍ മരുതോങ്കര ആലില്‍ പള്ളത്തില്‍ അനില്‍ (47), ഭാര്യ ഷൈനി (37), നീലേച്ചുകുന്ന് സ്വദേശി വി.പി. പവിത്രന്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാരും കുറ്റ്യാടി പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .

സാരമായി പരിക്കേറ്റ അനിലിനെയും ഷൈനിയെയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസ്സിന്റെ മരണപ്പാച്ചിലാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

English Summary:

Three injured after KSRTC bus collided with auto rickshaw coming from opposite direction on Kuttiady-Vadakara road. Injured identified as auto driver Anil (47) from Maruthonkara Aalil Pallathil, wife Shaini (37), and V.P. Pavithran (50) from Neelechukunnu. Accident occurred last night at 10:30 pm. Locals and Kuttiady police admitted injured to Kuttiady Taluk Hospital. Seriously injured Anil and Shaini later shifted to Kozhikode Medical College Hospital. Eyewitnesses said speeding of bus caused accident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380515/ksrtc-bus-auto-collision-kuttiady-vadakara-three-injured)