---
title: "വിവാഹനിശ്ചയത്തിന് പിന്നാലെ അപ്രതീക്ഷിത കുരുക്ക്; വധു അണിയിച്ച സ്വർണമോതിരം വിരലിൽ ഇറുകി കുടുങ്ങി, വരന്റെ രക്ഷകരായി ചാലക്കുടി ഫയർഫോഴ്സ്"
english_title: "Engagement Ring Stuck in Groom Finger Fire Force Rescues Man in Chalakudy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380514/engagement-ring-stuck-in-grooms-finger-fire-force-rescue-chalakudy-"
published_at: "2026-08-31T10:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a950e9a92fb9_engagement-ring-stuck-in-grooms-finger-fire-force-rescue-chalakudy.jpg"
keywords: ["Chalakudy Fire Force", "Engagement Ring Stuck", "Groom Hand"]
---

# വിവാഹനിശ്ചയത്തിന് പിന്നാലെ അപ്രതീക്ഷിത കുരുക്ക്; വധു അണിയിച്ച സ്വർണമോതിരം വിരലിൽ ഇറുകി കുടുങ്ങി, വരന്റെ രക്ഷകരായി ചാലക്കുടി ഫയർഫോഴ്സ്

> **Lead Summary:** **തൃശൂർ: **വിവാഹ നിശ്ചയ ചടങ്ങിനിടെ പ്രതിശ്രുത വധു അണിയിച്ച സ്വർണമോതിരം പ്രതിശ്രുത വരന്റെ വിരലിൽ കുടുങ്ങി. വിരലിലെ നീരും വേദനയും സഹിക്കാനാകാതെ ഒടുവിൽ യുവാവും സംഘവും ചാലക്കുടി ഫയർഫോഴ്സ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് 6.45-ഓടെയാണ് സംഭവം നടന്നത്.

## Article Content

**തൃശൂർ: **വിവാഹ നിശ്ചയ ചടങ്ങിനിടെ പ്രതിശ്രുത വധു അണിയിച്ച സ്വർണമോതിരം പ്രതിശ്രുത വരന്റെ വിരലിൽ കുടുങ്ങി. വിരലിലെ നീരും വേദനയും സഹിക്കാനാകാതെ ഒടുവിൽ യുവാവും സംഘവും ചാലക്കുടി ഫയർഫോഴ്സ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് 6.45-ഓടെയാണ് സംഭവം നടന്നത്.

പാലക്കാട് അത്തിപ്പറ്റ സ്വദേശിയാണ് അപകടത്തിൽപ്പെട്ട പ്രതിശ്രുത വരൻ. ആലപ്പുഴയിൽ വെച്ച് നടന്ന പ്രതിശ്രുത വധുവിന്റെ വീട്ടിലെ മോതിരമാറ്റ ചടങ്ങിന് ശേഷം പാലക്കാട്ടേക്ക് തിരികെ യാത്ര ചെയ്യുമ്പോഴാണ് വരന്റെ വിരലിൽ വേദന രൂക്ഷമായത്.

മോതിരം വിരലിൽ അമിതമായി ഇറുകിയതിനെ തുടർന്ന് വിരലിൽ നീരുവെക്കുകയായിരുന്നു. തുടർന്ന് വേദന അസഹ്യമായതോടെ യാത്രാമധ്യേ ഇവർ സഹായത്തിനായി ചാലക്കുടി ഫയർ സ്റ്റേഷനിൽ എത്തുകയായിരുന്നു. ഫയർഫോഴ്സ് സേനാംഗങ്ങൾ ഉടൻ തന്നെ ലളിതമായ മാർഗ്ഗങ്ങളിലൂടെ മോതിരം സുരക്ഷിതമായി അറുത്തുമാറ്റി നൽകി.

വിരലിൽ കുടുങ്ങിയ മോതിരം മാറ്റിയതോടെയാണ് വരനും കുടുംബത്തിനും ആശ്വാസമായത്. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ച ശേഷമാണ് വരനും സംഘവും പാലക്കാട്ടേക്ക് യാത്ര തുടർന്നത്.

**English Summary:**

An engagement ring presented by the bride-to-be got stuck on the groom's finger, leading to severe pain and swelling. The incident occurred around 6:45 PM on Sunday when the groom, a native of Athippatta in Palakkad, was returning home after the engagement function in Alappuzha. Unable to bear the unbearable pain, the groom and his companions approached the Chalakudy Fire Station. The fire force personnel promptly cut and removed the tight gold ring from his finger, providing him relief, after which the group resumed their journey to Palakkad.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380514/engagement-ring-stuck-in-grooms-finger-fire-force-rescue-chalakudy-)