---
title: "പയ്യന്നൂരിൽ അനസ്തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവം; അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം"
english_title: "Payyannur Toddler Death After Anesthesia Family Alleges Delay In Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380503/payyannur-toddler-death-anesthesia-probe-delay-family-complaint"
published_at: "2026-08-31T10:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95042b7ced9_payyannur-toddler-death-anesthesia-probe-delay-family-complaint.jpg"
keywords: ["Child Death", "Payyannur", "Toddler Death", "Anesthesia", "Payyannur Child Death"]
---

# പയ്യന്നൂരിൽ അനസ്തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവം; അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം

> **Lead Summary:** **കണ്ണൂർ: ** അനസ്തേഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം. ഇന്ന് കണ്ണൂരിലെത്തുന്ന ആരോഗ്യമന്ത്രി കെ മുരളീധരനെ നേരിൽ കണ്ട് കുടുംബം പരാതി നൽകും.

## Article Content

**കണ്ണൂർ: ** അനസ്തേഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം. ഇന്ന് കണ്ണൂരിലെത്തുന്ന ആരോഗ്യമന്ത്രി കെ മുരളീധരനെ നേരിൽ കണ്ട് കുടുംബം പരാതി നൽകും.

ജൂലൈ 10-നാണ് കുഞ്ഞ് മരിച്ചത്. കുട്ടിക്ക് അനസ്തേഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് ഇതുവരെ പ്രതി ചേർത്തിട്ടുള്ളതെന്നാണ് വിവരം.സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടാത്തതാണ് കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കുന്നതിൽ തടസമെന്ന് പയ്യന്നൂർ പൊലീസ് പറയുന്നു.

നിലവിൽ പ്രതി ചേർത്തത് അനസ്തേഷ്യ നൽകിയ ഡോക്ടറെ മാത്രമാണെന്നും സംസ്ഥാനതല വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും പയ്യന്നൂർ പൊലീസ് വിശദീകരിച്ചു. സംഭവത്തിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അനസ്തേഷ്യ നൽകിയതുമായി ബന്ധപ്പെട്ട് കൂടുതൽ ഡോക്ടർമാർക്ക് പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

എന്നാൽ വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കാൻ കഴിയൂ എന്നാണ് പൊലീസിന്റെ വിശദീകരണം.ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുന്നതിലൂടെ അന്വേഷണം വേഗത്തിലാക്കാനും നീതി ലഭിക്കാനുമാണ് കുടുംബത്തിന്റെ ശ്രമം. സംസ്ഥാനതല വിദഗ്ധ സമിതി റിപ്പോർട്ട് വേഗത്തിൽ ലഭ്യമാക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

**English Summary**

The family of 18-month-old Devansh Shaurya, who died in Payyannur after being administered anesthesia, has alleged a delay in the investigation. The toddler died on July 10. Police have so far arrayed only the doctor who administered anesthesia as accused. Payyannur police said the delay in adding more doctors as accused is due to the pending report from the state-level expert committee. The family will meet Health Minister K Muraleedharan, who is arriving in Kannur today, and submit a complaint seeking speedy probe and action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380503/payyannur-toddler-death-anesthesia-probe-delay-family-complaint)