---
title: "'ഭരണഘടനയെ മാനിക്കണം, രാജ്യത്തിന്റെ രാഷ്ട്രപതി പോലും ഒരു വനിതയാണ്';  കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മന്ത്രി ബിന്ദുകൃഷ്ണ"
english_title: "Kanthapuram Anti Women Remark Not Worth Emulating Says Minister Bindu Krishna"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380501/kanthapuram-anti-women-remark-minister-bindu-krishna-response"
published_at: "2026-08-31T09:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9501d0e18d9_kanthapuram-anti-women-remark-minister-bindu-krishna-response.jpg"
keywords: ["Kanthapuram AP Aboobacker Musliyar", "Minister Bindu Krishna", "Anti Women Remark"]
---

# 'ഭരണഘടനയെ മാനിക്കണം, രാജ്യത്തിന്റെ രാഷ്ട്രപതി പോലും ഒരു വനിതയാണ്';  കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മന്ത്രി ബിന്ദുകൃഷ്ണ

> **Lead Summary:** **തിരുവനന്തപുരം: **ഇത്തരം പരാമർശങ്ങൾ അനുകരണീയമല്ല.** **കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി ബിന്ദുകൃഷ്ണ രംഗത്ത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് എന്നാൽ ഇത്തരം പരാമർശങ്ങൾ അനുകരണീയമല്ലെന്ന് മന്ത്രി വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **ഇത്തരം പരാമർശങ്ങൾ അനുകരണീയമല്ല.** **കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി ബിന്ദുകൃഷ്ണ രംഗത്ത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് എന്നാൽ ഇത്തരം പരാമർശങ്ങൾ അനുകരണീയമല്ലെന്ന് മന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്റെ ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നത്. നിലവിൽ രാജ്യത്തിന്റെ രാഷ്ട്രപതി പോലും ഒരു വനിതയാണെന്നും അവർ ഓർമ്മിപ്പിച്ചു. മതവിശ്വാസങ്ങൾ ആർക്കും പിന്തുടരാം, എന്നാൽ ഭരണഘടനയെ എല്ലാവരും മാനിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സർക്കുലർ നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ കാന്തപുരത്തിന്റെ പുതിയ വിവാദ പരാമർശം ഉണ്ടായത്. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും ഖുറാൻ പഠിപ്പിക്കുന്നത് അതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും, അവർ പൊതുവേദിയിൽ ഇറങ്ങരുത് എന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും കാന്തപുരം പറഞ്ഞു. അന്യപുരുഷന്മാർക്കിടയിൽ അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇസ്ലാം പർദ്ദ ഏർപ്പെടുത്തിയതെന്നും മതം പഠിപ്പിക്കുന്നത് ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ പരാമർശങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താലോ വിമർശിച്ചാലോ പേടിച്ച് ഓടില്ലെന്നും കാന്തപുരം വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ തനിക്ക് എന്താണ് അധികാരം എന്ന് മറ്റു ചില സംഘടനകൾ ചോദ്യം ചെയ്യാറുണ്ട്. എന്നാൽ മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവരാണ് തങ്ങളെന്നും, അതിനാൽ മുസ്ലിം സമുദായത്തോട് ഇക്കാര്യങ്ങൾ പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

English Summary:

Minister Bindu Krishna responded to Kanthapuram AP Aboobacker Musliyar's anti-women remark, saying freedom of speech exists for all but remark is not worth emulating. Constitution sees all as equal, even President of country is a woman, one can follow religious belief but must respect Constitution. Kanthapuram's new remark came after circular controversy about not bringing women among other men or public spaces. At Prophet eulogy conference in Kochi, he said women should live modestly at home as Quran teaches, women entering public stage will cause great harm, saying they shouldn't is out of respect, Islam introduced purdah to avoid such situation among other men, and he has right to say this to Muslim community as they studied religion properly and won't run away if questioned.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380501/kanthapuram-anti-women-remark-minister-bindu-krishna-response)