---
title: "വഖഫ് വിമർശനം; ഉമർ ഫൈസിയെ പുറത്താക്കണമെന്ന് ആവശ്യം, മലപ്പുറത്ത് അടുത്ത മാസം 11ന് വിശദീകരണ യോഗം"
english_title: "Waqf Issue Umar Faizy Criticism Samastha Internal Rift Malappuram Meeting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380496/waqf-issue-umar-faizy-mukkam-samastha-rift-malappuram-new"
published_at: "2026-08-31T09:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94fb71036d7_waqf-issue-umar-faizy-mukkam-samastha-rift-malappuram-.jpg"
keywords: ["Umar Faizy Mukkam", "Samastha", "Waqf Issue"]
---

# വഖഫ് വിമർശനം; ഉമർ ഫൈസിയെ പുറത്താക്കണമെന്ന് ആവശ്യം, മലപ്പുറത്ത് അടുത്ത മാസം 11ന് വിശദീകരണ യോഗം

> **Lead Summary:** **മലപ്പുറം: **വഖഫ് വിഷയത്തിൽ സിപിഎം സെമിനാറിൽ സർക്കാരിനെതിരെ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനത്തെ തുടർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ ഭിന്നത രൂക്ഷമാകുന്നു. മലപ്പുറത്ത് അടുത്ത മാസം 11-ന് പ്രത്യേക വഖഫ് വിശദീകരണ യോഗം നടത്താൻ ഒരു വിഭാഗം തീരുമാനിച്ചതോടെയാണ് സംഘടനയിലെ തർക്കങ്ങൾ പരസ്യമായത്.

## Article Content

**മലപ്പുറം: **വഖഫ് വിഷയത്തിൽ സിപിഎം സെമിനാറിൽ സർക്കാരിനെതിരെ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനത്തെ തുടർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ ഭിന്നത രൂക്ഷമാകുന്നു. മലപ്പുറത്ത് അടുത്ത മാസം 11-ന് പ്രത്യേക വഖഫ് വിശദീകരണ യോഗം നടത്താൻ ഒരു വിഭാഗം തീരുമാനിച്ചതോടെയാണ് സംഘടനയിലെ തർക്കങ്ങൾ പരസ്യമായത്.

പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ കർശന നിർദ്ദേശം നൽകിയിരുന്നു. ഉമർ ഫൈസിയുടെ പ്രസംഗവും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും സംഘടനയുടെ മുശാവറയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ നിർദ്ദേശങ്ങൾ മറികടന്നാണ് ഒരു വിഭാഗം നേതാക്കളുടെ നീക്കം.

ഉമർ ഫൈസിയെ മുശാവറയിൽ നിന്ന് പുറത്താക്കണമെന്നാണ് എതിർ വിഭാഗത്തിന്റെ പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ലീഗ് അനുകൂലികൾ പൈലറ്റ് സംഗമം സംഘടിപ്പിച്ചിരുന്നു. പാണക്കാട് അബ്ബാസലി തങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

അതേസമയം, ഉമർ ഫൈസിക്ക് പൂർണ്ണ പിന്തുണയുമായി സിപിഎം ജില്ലാ സെക്രട്ടറി വി.പി. അനിൽ രംഗത്തെത്തി. ലീഗ് അനുകൂല വിഭാഗമാണ് ഫൈസിക്ക് എതിരെ നിരന്തരം പരസ്യപ്രസ്താവനകൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഫൈസിയോടുള്ള വ്യക്തിവിരോധമാണ് ഇതിനു പിന്നിലെന്നാണ് ഉമർ ഫൈസി അനുകൂലികളുടെയും നിലപാട്. വഖഫ് വിഷയത്തെച്ചൊല്ലി സമസ്തയ്ക്കുള്ളിലും രാഷ്ട്രീയ വേദികളിലും ചർച്ചകൾ ചൂടുപിടിക്കുകയാണ്.

English Summary:

Rift deepens in Samastha over Umar Faizy Mukkam's criticism of government at CPM seminar on Waqf issue. Waqf explanatory meeting scheduled in Malappuram on 11th next month, despite Jifri Thangal's direction to avoid public statements. Faizy's speech and leaders' statements to be discussed in Mushawara. A section demanding expulsion of Faizy from Mushawara, League supporters held pilot meet with Panakkad Abbas Ali Thangal attending. Meanwhile CPM district secretary VP Anil supported Faizy, saying League faction making public statements against him, while Faizy supporters say personal grudge is surfacing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380496/waqf-issue-umar-faizy-mukkam-samastha-rift-malappuram-new)