---
title: "കൈകൾ കെട്ടിയിട്ട നിലയിൽ മൃതദേഹം; ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി, ആഭരണങ്ങളും പണവും കവർന്നു"
english_title: "Elderly Woman Murdered For Gold Robbery In Nagercoil Vadiveeswaram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380490/elderly-woman-murdered-robbery-nagercoil-vadiveeswaram"
published_at: "2026-08-31T08:49:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94f35d2ae12_elderly-woman-murdered-robbery-nagercoil-vadiveeswaram.jpg"
keywords: ["Nagercoil Murder", "Robbery Murder", "Crime News Tamil Nadu"]
---

# കൈകൾ കെട്ടിയിട്ട നിലയിൽ മൃതദേഹം; ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി, ആഭരണങ്ങളും പണവും കവർന്നു

> **Lead Summary:** **നാഗർകോവിൽ: ** നാഗർകോവിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി ആഭരണങ്ങളും പണവും കവർന്നു. വടിവീശ്വരത്തിനു സമീപം തേരടിമൂട് സ്വദേശി ചിന്നമ്മ ആണ് കൊല്ലപ്പെട്ടത്. പെൺമക്കളുടെ വിവാഹശേഷം ചിന്നമ്മ വീട്ടിൽ ഒറ്റയ്ക്കാണ് താമസം.

## Article Content

**നാഗർകോവിൽ: ** നാഗർകോവിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി ആഭരണങ്ങളും പണവും കവർന്നു. വടിവീശ്വരത്തിനു സമീപം തേരടിമൂട് സ്വദേശി ചിന്നമ്മ ആണ് കൊല്ലപ്പെട്ടത്. പെൺമക്കളുടെ വിവാഹശേഷം ചിന്നമ്മ വീട്ടിൽ ഒറ്റയ്ക്കാണ് താമസം.

ഞായറാഴ്ച ഉച്ചയോടെ ഒരു മകൾ പതിവുപോലെ ആഹാരം കൊടുക്കാൻ വീട്ടിൽ എത്തിയിരുന്നു. വൈകീട്ട് മറ്റൊരു മകൾ എത്തിയപ്പോഴാണ് ചിന്നമ്മയെ കഴുത്തറത്ത നിലയിൽ കണ്ടത്. 20 പവൻ ആഭരണങ്ങളും 25,000 രൂപയുമാണ് കവർന്നത്.

ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവർന്നിരുന്നു. കോട്ടാർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. കൈകൾ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടതെന്നും കവർച്ചയ്ക്കായി കൊലപാതകം നടത്തിയതായിരിക്കുമെന്നും പോലീസ് പറയുന്നു.

English Summary:

Elderly woman living alone murdered for robbery in Nagercoil. 78-year-old Chinnamma of Theradimoodu near Vadiveeswaram found with throat slit, hands tied. 20 sovereigns of jewellery and Rs 25,000 looted. Daughter found body Sunday evening after another daughter had brought food afternoon. Kottar police registered case, investigation on, suspected murder for robbery.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380490/elderly-woman-murdered-robbery-nagercoil-vadiveeswaram)