---
title: "വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മൃതദേഹം തിരിച്ചറിയാനുള്ള പരിശോധന തുടരുന്നു"
english_title: "One Dead After Car Catches Fire in Venganoor, Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380481/venganoor-car-fire-one-dead-thiruvananthapuram"
published_at: "2026-08-31T07:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94e06222bb6_venganoor-car-fire-one-dead-thiruvananthapuram.jpg"
keywords: ["Thiruvananthapuram Car Fire", "Car Fire Death", "Thiruvananthapuram  News"]
---

# വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മൃതദേഹം തിരിച്ചറിയാനുള്ള പരിശോധന തുടരുന്നു

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾക്ക് ദാരുണാന്ത്യം. കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ വാഹനമെന്നാണ് സംശയം.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾക്ക് ദാരുണാന്ത്യം. കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ വാഹനമെന്നാണ് സംശയം.

തിങ്കൾ പുലർച്ചെ അഞ്ചരയോടെയാണ് അയ്യങ്കാളി പ്രതിമയ്ക്ക് സമീപം അപകടമുണ്ടായത്. കാർ ഓടിക്കൊണ്ടിരിക്കെ തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. KLO5 AV 3686 എന്ന നമ്പരിലുള്ള കാറിനാണ് തീപിടിച്ചത്.

ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. മൃതദേഹം ആരുടേതാണെന്ന പരിശോധന നടത്തിവരികയാണ്.

**English Summary: **

One person died after a moving car caught fire near the Ayyankali statue in Venganoor, Thiruvananthapuram, around 5:30 am on Monday. The vehicle, bearing registration number KLO5 AV 3686, is suspected to belong to a native of Ettumanoor in Kottayam. Firefighters reached the spot and completely extinguished the fire. Authorities are conducting an examination to establish the identity of the deceased.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380481/venganoor-car-fire-one-dead-thiruvananthapuram)