---
title: "പുതുപ്പാടിയിൽ കാർ മോഷ്ടിക്കാൻ ശ്രമം; 20-ഓളം കേസുകളിൽ പ്രതിയായ ബാലുശ്ശേരി സ്വദേശി യുവാവ് അറസ്റ്റിൽ"
english_title: " Attempt To Steal Car In Puthuppady Youth From Balussery With 20 Cases Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380469/attempt-to-steal-car-puthuppady-balussery-native-arrested-thamarassery"
published_at: "2026-08-30T22:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9461e2bf747_attempt-to-steal-car-puthuppady-balussery-native-arrested-thamarassery.jpg"
keywords: ["Puthuppady Car Theft", "Thamarassery Police", "Balussery Youth Arrested"]
---

# പുതുപ്പാടിയിൽ കാർ മോഷ്ടിക്കാൻ ശ്രമം; 20-ഓളം കേസുകളിൽ പ്രതിയായ ബാലുശ്ശേരി സ്വദേശി യുവാവ് അറസ്റ്റിൽ

> **Lead Summary:** താമരശ്ശേരി: പുതുപ്പാടിയിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി കിനാലൂർ ഇരൂൾക്കുന്നുമ്മൽ സ്വദേശി യാസിർ ആണ് അറസ്റ്റിലായത്.

## Article Content

താമരശ്ശേരി: പുതുപ്പാടിയിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി കിനാലൂർ ഇരൂൾക്കുന്നുമ്മൽ സ്വദേശി യാസിർ ആണ് അറസ്റ്റിലായത്.

മലപ്പുറം ജുമാ മസ്ജിദിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ യാസിറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു.

തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയും താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി യാസിറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തുടർന്നുള്ള പരിശോധനയിൽ സംസ്ഥാനത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സ്ഥിരം കുറ്റവാളിയാണ് യാസിറെന്നും പൊലീസ് വ്യക്തമാക്കി.

**English Summary:**

A youth who attempted to steal a car in Puthuppady was arrested by Thamarassery police. The arrested is Yasir, 29, from Iroolkunnummal, Kinalur, Balussery. He was caught by locals while trying to steal a car parked in Malappuram Juma Masjid premises. Police said he is accused in around 20 cases across various stations in the state and is a habitual offender.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380469/attempt-to-steal-car-puthuppady-balussery-native-arrested-thamarassery)