---
title: "വലിയ ദുരന്തം ഒഴിവായി; കോഴിക്കോട് മീഞ്ചന്തയിൽ ഓയിൽ മില്ലിൽ തീപിടിത്തം, തീ നിയന്ത്രണ വിധേയമാക്കി ഫയർ ആൻഡ് റെസ്ക്യൂ"
english_title: "Fire At Ravi Oil Mill Mathottam Meenchanda Kozhikode Disaster Averted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380464/fire-at-ravi-oil-mill-mathottam-meenchanda-kozhikode"
published_at: "2026-08-30T21:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9451e5520ba_fire-at-ravi-oil-mill-mathottam-meenchanda-kozhikode.jpg"
keywords: ["Meenchanda Fire", "Ravi Oil Mill", "Fire Force Kozhikode", "Kozhikode Fire News"]
---

# വലിയ ദുരന്തം ഒഴിവായി; കോഴിക്കോട് മീഞ്ചന്തയിൽ ഓയിൽ മില്ലിൽ തീപിടിത്തം, തീ നിയന്ത്രണ വിധേയമാക്കി ഫയർ ആൻഡ് റെസ്ക്യൂ

> **Lead Summary:** കോഴിക്കോട് : മീഞ്ചന്ത മാത്തോട്ടം അങ്ങാടിയിലെ രവി ഓയിൽ മില്ലിൽ തീപിടിത്തം. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്.

## Article Content

കോഴിക്കോട് : മീഞ്ചന്ത മാത്തോട്ടം അങ്ങാടിയിലെ രവി ഓയിൽ മില്ലിൽ തീപിടിത്തം. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്.

വെളിച്ചെണ്ണ നിർമ്മിക്കുന്നതിനായി ഉണക്കാനിട്ടിരുന്ന കൊപ്രയ്ക്കാണ് തീപിടിച്ചത്. തീ പടർന്നതോടെ പ്രദേശത്ത് ആശങ്കയുണ്ടായെങ്കിലും അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ നിന്ന് രണ്ട് യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. ടി. റഫീഖിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി. കെ. സിധീഷ്, അനുരൂപ് ചിദംബരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അഗ്നിരക്ഷാ സേന നടത്തിയ പ്രവർത്തനത്തെ തുടർന്ന് തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും സാഹചര്യം നിയന്ത്രണത്തിലാക്കാനും സാധിച്ചു.

പകൽ സമയത്താണ് തീപിടിത്തമുണ്ടായതെന്നതും നാട്ടുകാർ ഉടൻ തന്നെ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചതും സേനയ്ക്ക് വേഗത്തിൽ സ്ഥലത്തെത്താൻ സഹായകമായി. ഇതോടെ വലിയ ദുരന്തം ഒഴിവാക്കാനായതായി അധികൃതർ അറിയിച്ചു. തീപിടിത്തമുണ്ടായ സ്ഥലത്ത് ജില്ല ഫയർ ഓഫീസർ ജോസഫ് ജോസഫും എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

രക്ഷാപ്രവർത്തനത്തിൽ അബ്ദുൽസലാം, അനീഷ്, മനുപ്രസാദ്, ലിജു, മിഥുൻ, അനുപ് കുമാർ, മുഹമ്മദ് ഹാരിസ്, സി. കെ. അശ്വിനി എന്നിവരും പങ്കെടുത്തു. ഹോം ഗാർഡുമാരായ കൃഷ്ണകുമാറും അനൂപും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.

**English Summary:**

A fire broke out at Ravi Oil Mill in Mathottam Angadi, Meenchanda, Kozhikode on Sunday around 5 pm. The fire reportedly started from copra kept for drying for coconut oil production. Two units from Meenchanda fire station led by Assistant Station Officer K T Rafeeq and Senior Officers V K Sidheesh and Anuroop Chidambaran extinguished the fire. A major disaster was averted due to prompt information by locals and quick response. District Fire Officer Joseph Joseph visited the spot.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380464/fire-at-ravi-oil-mill-mathottam-meenchanda-kozhikode)