---
title: " യുഎസിൽ രണ്ട് മലയാളി യുവതികള്‍ കൊലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവതി കസ്റ്റഡിയിൽ "
english_title: "Malayali Women Killed in California Friend in Custody Anjana Mannuthy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380455/malayali-women-killed-california-anjana-mannuthy-anu-kottayam"
published_at: "2026-08-30T19:13:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9433a6cbadc_malayali-women-killed-california-anjana-mannuthy-anu-kottayam.jpg"
keywords: ["Malayali Killed", "US Malayali Crime", "Anjana Mannuthy", "Anu Chingavanam", "California News"]
---

#  യുഎസിൽ രണ്ട് മലയാളി യുവതികള്‍ കൊലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവതി കസ്റ്റഡിയിൽ 

> **Lead Summary:** യുഎസ് : അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.

## Article Content

യുഎസ് : അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.

മരിച്ചവരിൽ ഒരാൾ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്‍റെയും സുഷമയുടെയും മകൾ അഞ്ജനയാണ് (35). മറ്റൊരാൾ കോട്ടയം ചിങ്ങവനം സ്വദേശിനി ആനുമാണ്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചിങ്ങവനം സ്വദേശിയെ ഫ്ലാറ്റിലെ മുറിയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ച് വരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു. ഇവർ പൊലിസിന്‍റെ കസ്റ്റഡിയിലാണ്. മൂന്നു പേരുടെയും കുടുംബം ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്.

മൂവരും ഓണാഘോഷത്തിന് ഉൾപ്പെടെ ഒത്ത് ചേർന്നിരുന്നതായി പറയുന്നു. സംഭവം നടക്കുമ്പോൾ അഞ്ജനയുടെ ഭർത്താവ് വീജിഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഏക മകൾ വാമിക മുറിക്കുള്ളിൽ ഉണ്ടായിരുന്നു.

**English Summary:**

Two Malayali women were reportedly killed in California, US. One deceased is Anjana (35), daughter of Haridas and Sushama from Thekkuttu house, Mudikode, Mannuthy. The other is Anu from Chingavanam, Kottayam. As per information received by relatives, Anu was killed inside the flat and Anjana was called down and run over by a car. A woman named Anila, said to be their friend, allegedly committed the murder and is in police custody. All three families lived in the same apartment complex and had celebrated Onam together. At the time of incident, Anjana's husband Vijish was at work and their daughter Vamika was inside the room.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380455/malayali-women-killed-california-anjana-mannuthy-anu-kottayam)