---
title: "ദാരുണം...! നിയന്ത്രണംവിട്ട വാൻ പാഞ്ഞുകയറി അപകടം; ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ അടക്കം നാല് കുട്ടികൾ മരിച്ചു"
english_title: "Dindigul Van Accident Four Children Died Milk Van Hits Kids Playing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380448/dindigul-van-accident-four-children-died-milk-van"
published_at: "2026-08-30T17:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9423c1c1941_dindigul-van-accident-four-children-died-milk-van1.jpg"
keywords: ["Tamil Nadu News", "Dindigul Accident", "Children Died", "Milk Van Accident"]
---

# ദാരുണം...! നിയന്ത്രണംവിട്ട വാൻ പാഞ്ഞുകയറി അപകടം; ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ അടക്കം നാല് കുട്ടികൾ മരിച്ചു

> **Lead Summary:** ദിണ്ഡിഗൽ വടമധുരയ്ക്ക് സമീപം നിയന്ത്രണംവിട്ട വാൻ പാഞ്ഞുകയറി ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ അടക്കം നാല് കുട്ടികൾ മരിച്ചു. വഴിയരികിലിരുന്ന് കളിക്കുകയായിരുന്ന കുട്ടികൾക്കിടയിലേക്ക് പാൽ കൊണ്ടു പോകുന്ന വാൻ പാഞ്ഞുകയറുകയായിരുന്നു.

## Article Content

ദിണ്ഡിഗൽ വടമധുരയ്ക്ക് സമീപം നിയന്ത്രണംവിട്ട വാൻ പാഞ്ഞുകയറി ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ അടക്കം നാല് കുട്ടികൾ മരിച്ചു. വഴിയരികിലിരുന്ന് കളിക്കുകയായിരുന്ന കുട്ടികൾക്കിടയിലേക്ക് പാൽ കൊണ്ടു പോകുന്ന വാൻ പാഞ്ഞുകയറുകയായിരുന്നു.

യോഗവർഷിണി (11), അനന്യ (6), തനുശ്രീ (5), മോസികരൻ (6) എന്നിവരാണ് മരിച്ചത്.

അപകടത്തിന് ശേഷം നിർത്താതെ പോയ പാൽ വാൻ കസ്റ്റഡിയിലെടുക്കുകയും രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ദിണ്ഡിഗൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380448/dindigul-van-accident-four-children-died-milk-van)