---
title: "കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം; 34 പേർക്ക് പരിക്കേറ്റു, മൂന്ന്  പേരുടെ നില ​ഗുരുതരം "
english_title: "Kollam Kottarakkara Private Buses Collide Accident 34 Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380432/kollam-kottarakkara-private-buses-collide-accident-34-injured"
published_at: "2026-08-30T16:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9409412906c_kollam-kottarakkara-private-buses-collide-accident-34-injured.jpg"
keywords: ["Kollam News", "Kottarakkara Accident", "Bus Accident", "Private Bus Collision"]
---

# കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം; 34 പേർക്ക് പരിക്കേറ്റു, മൂന്ന്  പേരുടെ നില ​ഗുരുതരം 

> **Lead Summary:** കൊല്ലം : കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം. 34 പേർക്ക് പരിക്കേറ്റു. 3 പേരുടെ നില ​ഗുരുതരമാണ്. കൊട്ടാരക്കര വെണ്ടാർ പുത്തൂൽ കല്ലൂമ്മൂട്ടിൽ ഞായർ പകൽ 11.30ഓടെയായിരുന്നു അപകടം.

## Article Content

കൊല്ലം : കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം. 34 പേർക്ക് പരിക്കേറ്റു. 3 പേരുടെ നില ​ഗുരുതരമാണ്. കൊട്ടാരക്കര വെണ്ടാർ പുത്തൂൽ കല്ലൂമ്മൂട്ടിൽ ഞായർ പകൽ 11.30ഓടെയായിരുന്നു അപകടം.

കൊട്ടാരക്കര ഭാ​ഗത്തേക്ക് വരികയായിരുന്ന സൊസൈറ്റി ബസും കായംകുളത്തേക്ക് പോവുകയായിരുന്ന നിർമല ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുബസുകളുടെയും മുൻഭാ​ഗം തകർന്നു. ബസുകൾ അമിതവേ​ഗതയിലായിരുന്നുവെന്ന് നാട്ടുകാരും പൊലീസും പറഞ്ഞു.

കൊട്ടാരക്കര സ്വദേശികളായ ഓമന, സുരേഷ്, ശ്രീ​ദേവി എന്നിവർക്കാണ് ​ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380432/kollam-kottarakkara-private-buses-collide-accident-34-injured)