---
title: "കോഴിക്കോട് വിലങ്ങാട് കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ പിതൃ സഹോദര പുത്രന്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു "
english_title: "Kozhikode Vilangad Wild Gaur Attack Victim Sunil Cousin Jinesh Dies Heart Attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380412/kozhikode-vilangad-wild-gaur-attack-victim-sunil-cousin-jinesh-dies-heart-attack"
published_at: "2026-08-30T13:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93ea0067c27_kozhikode-vilangad-wild-gaur-attack-victim-sunil-cousin-jinesh-dies-heart-attack.jpg"
keywords: ["Kozhikode News", "Wild Gaur Attack", "Jinesh Death", "Vilangad Sunil Death"]
---

# കോഴിക്കോട് വിലങ്ങാട് കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ പിതൃ സഹോദര പുത്രന്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു 

> **Lead Summary:** കോഴിക്കോട്: വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുനിലിന്റെ പിതൃ സഹോദര പുത്രന്‍ മരിച്ചു. 34കാരനായ ജിനേഷ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു മരണം സംഭവിച്ചത്.

## Article Content

കോഴിക്കോട്: വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുനിലിന്റെ പിതൃ സഹോദര പുത്രന്‍ മരിച്ചു. 34കാരനായ ജിനേഷ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു മരണം സംഭവിച്ചത്.

സുനിലിന്റെ വീട്ടില്‍വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ജിനേഷിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വട്ടോളി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായിരുന്നു ജിനേഷ്. മൃതദേഹം വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ശനിയാഴ്ചയായിരുന്നു വിലങ്ങാട് വായാട് ഉന്നതിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സുനില്‍ കൊല്ലപ്പെട്ടത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാനുള്ള ശ്രമത്തിനിടെ പോത്ത് തിരിഞ്ഞുവന്ന് സുനിലിനെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ സുനിലിന് സാരമായ പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ സുനിലിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുനിലിന്റെ മരണത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

ഡിഎഫ്ഒയെ തടഞ്ഞുവെച്ചായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെ കെ എം അഭിജിത്ത് എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റും അടക്കം സ്ഥലത്തെത്തുകയും നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

നഷ്ടപരിഹാരം സംബന്ധിച്ച് ജില്ലാ കളക്ടറുമായി ഇന്ന് ചര്‍ച്ച നടക്കുന്നുണ്ട്. ഇതില്‍ തീരുമാനമായില്ലെങ്കില്‍ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. സുനിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശനിയാഴ്ച രാത്രിയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

**English Summary:**

In Kozhikode, Jinesh, 34, the paternal cousin of Sunil who was killed in a wild gaur attack at Vilangad, has died of a heart attack. He suffered chest pain at Sunil's house last night around 10 pm and died despite being admitted to a private hospital in Vadakara. Jinesh was a last grade employee at Vattoli Govt LP School. His body is kept at Vadakara Baby Memorial Hospital. Sunil was killed on Saturday at Vayadu Unnathi, Vilangad, when a gaur that entered the inhabited area attacked him while being chased away. Locals had protested after Sunil's death by detaining the DFO. Discussions on compensation with the District Collector are scheduled today.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380412/kozhikode-vilangad-wild-gaur-attack-victim-sunil-cousin-jinesh-dies-heart-attack)