---
title: "പൊള്ളലേറ്റ് ഒരു മാസത്തോളം ചികിത്സ, പിന്നാലെ ന്യൂമോണിയ ബാധിച്ചു; മലപ്പുറത്ത് രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം"
english_title: "Malappuram Second Class Student Died Pneumonia After Burn Injuries Treatment Kozhikode Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380403/malappuram-second-class-student-burn-injury-pneumonia-death-manjeri"
published_at: "2026-08-30T12:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93d1fa15f52_malappuram-second-class-student-burn-injury-pneumonia-death-manjeri.jpg"
keywords: ["Malappuram News", "Student Death", "Burn Injury", "Pneumonia Death"]
---

# പൊള്ളലേറ്റ് ഒരു മാസത്തോളം ചികിത്സ, പിന്നാലെ ന്യൂമോണിയ ബാധിച്ചു; മലപ്പുറത്ത് രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം: ഉടുപ്പില്‍ അബദ്ധത്തില്‍ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി സുനീഷിന്‍റെ മകള്‍ അവനി ആണ് മരിച്ചത്.

## Article Content

മലപ്പുറം: ഉടുപ്പില്‍ അബദ്ധത്തില്‍ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി സുനീഷിന്‍റെ മകള്‍ അവനി ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആമയൂര്‍ എ എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അവനി.

രണ്ടു മാസം മുന്‍പാണ് കുട്ടിയുടെ വസ്ത്രത്തിലേക്ക് ദീപം തെളിക്കുന്നതിനിടെ തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കുട്ടി. മൂന്നാഴ്ച മുന്‍പ് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ട് വീട്ടിലെത്തിയിരുന്നു.

എന്നാല്‍ പിന്നീട് പെട്ടെന്നുണ്ടായ ന്യുമോണിയ ബാധയെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആരോഗ്യനില വഷളായി മരണം സംഭവിച്ചു.ജിന്‍ഷിയാണ് മാതാവ്. അമയ് മഹാദേവ് സഹോദരനാണ്.

**English Summary:**

A second standard student who was undergoing treatment after suffering serious burn injuries when her dress accidentally caught fire died due to pneumonia in Malappuram. The deceased is Avani (7), daughter of Suneesh of Thrikkalangode, Manjeri and a student of Amayur ALP School. She suffered burns two months ago while lighting a lamp. After treatment at Kozhikode Medical College Hospital, she returned home three weeks ago after improvement, but was readmitted after developing pneumonia and her condition worsened. Mother is Jinshi and brother is Amay Mahadev.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380403/malappuram-second-class-student-burn-injury-pneumonia-death-manjeri)