---
title: "നേപ്പാൾ മിന്നൽ പ്രളയം; 31 മലയാളികൾ നാട്ടിൽ തിരിച്ചെത്തി, 275 ഇന്ത്യക്കാരെ കാണാനില്ലെന്ന് വിദേശകാര്യ മന്ത്രാലയം"
english_title: "Nepal Flash Flood: 31 Malayalis Return Home, 275 Indians Missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380386/nepal-flash-flood-31-malayalis-return-275-indians-missing"
published_at: "2026-08-30T06:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93831b13830_nepal-flash-flood-31-malayalis-return-275-indians-missing.jpg"
keywords: ["Nepal Flood", "Flash Flood", "Indians Missing", "NDRF"]
---

# നേപ്പാൾ മിന്നൽ പ്രളയം; 31 മലയാളികൾ നാട്ടിൽ തിരിച്ചെത്തി, 275 ഇന്ത്യക്കാരെ കാണാനില്ലെന്ന് വിദേശകാര്യ മന്ത്രാലയം

> **Lead Summary:** കാഠ്മണ്ഡു: മിന്നൽ പ്രളയത്തിൽ നേപ്പാളിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി . 31 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. വെള്ളം ഇരച്ചെത്തിയത് സുനാമി പോലെയാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.

## Article Content

കാഠ്മണ്ഡു: മിന്നൽ പ്രളയത്തിൽ നേപ്പാളിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി . 31 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. വെള്ളം ഇരച്ചെത്തിയത് സുനാമി പോലെയാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പ്രളയത്തില്‍ 275 ഇന്ത്യക്കാരെ കാണാനില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. രക്ഷപ്പെടുത്തിയ എല്ലാ ഇന്ത്യക്കാരെയും ഉടൻ നാട്ടിൽ എത്തിക്കും. ചൈന അതിര്‍ത്തിയിലെ ൯൦൦ പേർ സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം ദുരന്തത്തിൽ മരണസംഖ്യ 675 ആയി ഉയര്‍ന്നു.

275 ഇന്ത്യക്കാരെയാണ് ഇത് വരെയും ബന്ധപ്പെടാനാകാത്തത്. കേരളത്തില്‍ നിന്നുള്ള ഏഴ് പേര് കണ്ടെത്താൻ ഇല്ലെന്ന് നോർക്ക വ്യക്തമാക്കി. ബംഗാളില്‍ നിന്നുളള 37 പേരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ബംഗാൾ സർക്കാരും അറിയിച്ചു.

നേപ്പാളിൽ നിന്ന് പുറപ്പെട്ട കേരളത്തിൽ നിന്നുള്ളവരുടെ ആദ്യ സംഘം ഇന്ന് നാട്ടിലെത്തും. ചൈനയിൽ നിന്ന് 598 ഇന്ത്യക്കാർ സുരക്ഷിതമായി നേപ്പാളിലേക്ക് എത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ചൈന അതിര്‍ത്തിയില്‍ കുടുങ്ങിയ 900 പേരെയും രക്ഷപ്പെടുത്തും. കാണാതായ 128 ഇന്ത്യൻ വംശജരെ ബന്ധപെടുന്നതിനായും ശ്രമം തുടരുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രളയ ജലം എത്താനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഉത്തരാഖണ്ഡ്, ബിഹാര്‍, യുപി എന്നിവിടങ്ങളില്‍ ജാഗ്രത തുടരുകയാണ്.

അതിനിടെ ഇന്ത്യയിൽ നിന്ന് പുറപ്പെട്ട 11 അംഗ എൻഡിആര്‍എഫ് സംഘം നേപ്പാളിൽ എത്തി. പ്രളയം തകർത്ത ജലവൈദ്യുത തുരങ്കങ്ങളിൽഇന്ത്യയിൽ നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തി.

**English Summary: **

Thirty-one Malayalis stranded in Nepal due to flash floods have returned to India through Nedumbassery airport. Eyewitnesses described the floodwaters as arriving like a tsunami. The Ministry of External Affairs said 275 Indians remain uncontactable, while 108 rescued Indians will be brought home soon. It also said 900 people stranded near the China border are safe. Seven people from Kerala remain untraced, according to NORKA, while West Bengal authorities said details of 37 people are unavailable. The death toll in the disaster has risen to 675. An 11-member NDRF team from India has reached Nepal, and Indian experts inspected flood-damaged hydropower tunnels.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380386/nepal-flash-flood-31-malayalis-return-275-indians-missing)