---
title: "തൃശൂര്‍ നഗരത്തിൽ  ഇന്ന് 'പുലി ഇറങ്ങും', ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി"
english_title: "Thrissur Pulikali Today: 450 Tigers to Take Over City for Onam Finale"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380285/thrissur-pulikali-450-tigers-onam-celebration"
published_at: "2026-08-29T07:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9240222f51d_thrissur-pulikali-450-tigers-onam-celebration.jpg"
keywords: ["Thrissur Pulikali", "Pulikali", "Onam", "Onam Celebration"]
---

# തൃശൂര്‍ നഗരത്തിൽ  ഇന്ന് 'പുലി ഇറങ്ങും', ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

> **Lead Summary:** തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലികളിറങ്ങും. 9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഓണം കളറാക്കാനായി ന​ഗരത്തിലിറങ്ങുന്നത്. വൈകിട്ട് നാല് മണിയോടെ തൃശ്ശൂർ ന​ഗരം പുലികൾ കൈയടക്കും.

## Article Content

തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലികളിറങ്ങും. 9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഓണം കളറാക്കാനായി ന​ഗരത്തിലിറങ്ങുന്നത്. വൈകിട്ട് നാല് മണിയോടെ തൃശ്ശൂർ ന​ഗരം പുലികൾ കൈയടക്കും.

ഓരോ സംഘത്തിലും 50ലധികം പുലികളുണ്ടാകും. കൂടാതെ നിശ്ചല ദൃശ്യങ്ങളും മികവ് കൂട്ടാനുണ്ട്. മികച്ച പുലിക്കളി സംഘങ്ങൾക്ക് വിവിധ പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടി പുലികളും പെൺപുലികളും പുലിമടകളിൽ നിന്നിറങ്ങും. ‌

പുലിക്കളിയുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു.

സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള നേഗോഷ്യബിൾ ഇൻസ്ട്രമെൻറ് ആക്ട്, 1881 പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ഉത്തരവായി.

പുലിക്കളിയുടെ ഭാഗമായി തൃശ്ശൂരിലെ വിവിധ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ആഘോഷങ്ങളിൽ പങ്കാളികളാകുന്നതിന്റെയും ഭാഗമായാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പുലിക്കളിക്കായി വിവിധ ദേശങ്ങളിൽ നിന്നുള്ള പുലിക്കളി സംഘങ്ങളാണ് തയ്യാറായിരിക്കുന്നത്. വർണാഭമായ പുലികളി കാണാൻ പതിനായിരങ്ങളാണ് നാളെ തൃശ്ശൂരിലേക്ക് എത്തുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380285/thrissur-pulikali-450-tigers-onam-celebration)