---
title: "കാസര്‍കോട്ട് ഓണാഘോഷ പരിപാടിക്കിടെ കിണറ്റില്‍ വീണ 15-വയസുകാരൻ മരിച്ചു"
english_title: "15-Year-Old Boy Dies After Falling Into Well During Onam Celebration in Cheemeni"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380276/15-year-old-boy-dies-after-falling-into-well-in-cheemeni"
published_at: "2026-08-29T06:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a922d21bfa31_15-year-old-boy-dies-after-falling-into-well-in-cheemeni.jpg"
keywords: ["Onam Celebration", "Teenager Death", "Onam Celebration Accident", "Kasargod Student Death"]
---

# കാസര്‍കോട്ട് ഓണാഘോഷ പരിപാടിക്കിടെ കിണറ്റില്‍ വീണ 15-വയസുകാരൻ മരിച്ചു

> **Lead Summary:** കാസർകോട്: ചീമേനിയിൽ ഓണാഘോഷ പരിപാടിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ 15 വയസുകാരൻ മരിച്ചു. പുല്ലാഞ്ഞിപ്പാറ സ്വദേശി സനൂപാണ് മരിച്ചത്.

## Article Content

കാസർകോട്: ചീമേനിയിൽ ഓണാഘോഷ പരിപാടിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ 15 വയസുകാരൻ മരിച്ചു. പുല്ലാഞ്ഞിപ്പാറ സ്വദേശി സനൂപാണ് മരിച്ചത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. തിമിരി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു സനൂപ്.

ഓണാഘോഷ പരിപാടിക്കിടെയാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് സനൂപിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

പുല്ലാഞ്ഞിപ്പാറ സ്വദേശിയായ സനൂപിന്റെ മരണവിവരം പ്രദേശത്തും വിദ്യാർഥി സമൂഹത്തിലും ദുഃഖത്തിനിടയാക്കി.  ആൾമറയില്ലാത്ത കിണറ്റിലാണ് സനൂപ് വീണത്. ധനേഷ്-സവിത ദമ്പതികളുടെ മകനാണ് 

** English Summary:**

A 15-year-old boy, Sanoop from Pullanjippara, died after falling into an uncovered well during an Onam celebration programme in Cheemeni, Kasaragod. He died while undergoing treatment at a private hospital in Kannur. Sanoop was a Class 10 student at Thimiri High School. He was the son of Dhanesh and Savitha.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380276/15-year-old-boy-dies-after-falling-into-well-in-cheemeni)