---
title: "ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പൊലീസ്; കോൺഗ്രസ് ജില്ലാ നേതാവ് ചേന്തി അനിലടക്കമുള്ളവർ പ്രതികൾ"
english_title: "Police Registers Case For Blocking Chief Ministers Vehicle At Chenthi Congress Leader Chenthi Anil Among Accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380273/case-registered-blocking-cm-vehicle-chenthi-congress-leader-chenthi-anil-accused"
published_at: "2026-08-28T22:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91bf02c2d0a_case-registered-blocking-cm-vehicle-chenthi-congress-leader-chenthi-anil-accused.jpg"
keywords: ["Chenthi CM Blocking Case", "VD Satheesan", "Chenthi Anil", "Thiruvananthapuram News"]
---

# ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പൊലീസ്; കോൺഗ്രസ് ജില്ലാ നേതാവ് ചേന്തി അനിലടക്കമുള്ളവർ പ്രതികൾ

> **Lead Summary:** തിരുവനന്തപുരം: ചേന്തിയിൽ കോണ്‍ഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിർത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്.

## Article Content

തിരുവനന്തപുരം: ചേന്തിയിൽ കോണ്‍ഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിർത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്.

ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വച്ച് വി ഡി സതീശൻ സഞ്ചരിച്ച വാഹനം തടഞ്ഞത്. കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിയുടെ നേതൃത്വത്തിലായിരുന്നു വണ്ടി കൈകാണിച്ച് നിർത്തിയത്.

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ശ്രീകാര്യം പൊലീസ് ആണ് കേസെടുത്തത്. ഡി സി സി അംഗം ചേന്തി അനിലിനെയടക്കം പ്രതിയാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യയമായി തടഞ്ഞുവെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ചേന്തിയിൽ ഇന്ന് വൈകുന്നേരം നടന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി സമയം നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻമാറിയിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിൻമാറിയത്.

7.30 നുള്ള ട്രെയിനിൽ കൊച്ചിയിലേക്ക് പോകേണ്ട തിരക്കുള്ളതിനാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ചേന്തിയിൽ വാഹനം തടഞ്ഞതോടെ പുറത്തിറങ്ങിയ വി ഡി സതീശൻ സംഘാടകരോട് സംസാരിച്ച ശേഷമാണ് കാറിൽ കയറി മുന്നോട്ടുപോയത്.

**English Summary:**

Police registered case in connection with blocking Chief Minister's vehicle at Chenthi in protest of not attending Chathaya Day program organized by Congress district leader. Incident happened while VD Satheesan was on way to attend Chathaya Day program at Chenthazhathi Sree Narayana Gurukulam. Vehicle was stopped under leadership of Congress district leader Chenthi Ani. Sreekaryam police registered case. DCC member Chenthi Anil and others made accused. Sections include obstructing Chief Minister's official duty, wrongful restraint, misbehaviour, obstructing traffic. It is said Chief Minister had given time to inaugurate evening program at Chenthi but later withdrew based on Special Branch report that persons with criminal background would be on dais. Explanation given that program cancelled due to rush to catch 7.30 train to Kochi. After vehicle blocked at Chenthi, VD Satheesan got out, spoke to organizers and then proceeded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380273/case-registered-blocking-cm-vehicle-chenthi-congress-leader-chenthi-anil-accused)