---
title: "നോവായി ഷഹിൻ...! കോഴിക്കോട് കൊടുവള്ളിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Body Of 15 Year Old Who Went Missing In River Found At Koduvalli Manipuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380262/body-15-year-old-found-koduvalli-manipuram-irumboth-kadavu"
published_at: "2026-08-28T20:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91a013520b9_body-15-year-old-found-koduvalli-manipuram-irumboth-kadavu.jpg"
keywords: ["Koduvalli News", "Drowning Death", "Kozhikode News"]
---

# നോവായി ഷഹിൻ...! കോഴിക്കോട് കൊടുവള്ളിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** കോഴിക്കോട്: കൊടുവള്ളി മാനിപുരം ഇരുമ്പോത്ത് കടവിൽ പുഴയിൽ വീണ് കാണാതായ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ ആണ് മരിച്ചത്.

## Article Content

കോഴിക്കോട്: കൊടുവള്ളി മാനിപുരം ഇരുമ്പോത്ത് കടവിൽ പുഴയിൽ വീണ് കാണാതായ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ ആണ് മരിച്ചത്.

മുക്കം അഗ്നിരക്ഷാസേനയും വെള്ളിമാടുകുന്ന് സ്റ്റേഷനിൽനിന്നുള്ള പ്രത്യേക സ്കൂബ ഡൈവിങ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഷഹിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.

**English Summary:**

Body of 15-year-old who went missing after falling into river at Irumboth Kadavu in Manipuram Koduvalli Kozhikode found. Deceased is Muhammed Shahin 15, son of Kareettiparamb Hamza. Body found during search conducted jointly by Mukkam Fire and Rescue and special scuba diving team from Vellimadukunnu station. Though immediately taken to hospital, life could not be saved. Accident occurred while fishing and being swept away by current.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380262/body-15-year-old-found-koduvalli-manipuram-irumboth-kadavu)