---
title: "നീന്തൽ പഠിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; വടകരയിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം"
english_title: " Two Students Die After Swept Away In Maniyur Chovva River Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380260/two-students-die-maniyur-chovva-river-vadakara-palayatunada"
published_at: "2026-08-28T20:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a919d21a942e_two-students-die-maniyur-chovva-river-vadakara-palayatunada.jpg"
keywords: ["Vadakara News", "Kozhikode News", "Drowning Death", "Student Death"]
---

# നീന്തൽ പഠിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; വടകരയിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട് : വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു. പാലയാട് സ്വദേശി നബീൽ . ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ എന്നിവരാണ് മരിച്ചത്.

## Article Content

കോഴിക്കോട് : വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു. പാലയാട് സ്വദേശി നബീൽ . ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകുന്നേരമാണ് നാല് പേരടങ്ങുന്ന സംഘമാണ് പുഴയിൽ കുളിക്കാനെത്തിയത്. നാല് പേരും അപകടത്തിൽപെട്ടെങ്കിലും 2 പേർ രക്ഷപെട്ടു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ നബീലിനെ കണ്ടെത്തി ഗുരുതരാവസ്ഥയിൽ വടകര സഹകരണ ആശുപത്രിലേക്ക് മാറ്റിയെങ്കിലും മരണപെട്ടു.

നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ സിനാനെ 6 മണിയോടെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലംഗ സംഘം നീന്തൽ പഠിക്കാനാണ് പുഴയിലെത്തിയത്.

അതേസമയം, കോഴിക്കോട് കൊടുവള്ളി മാനിപുരം ഇരുമ്പോത്ത് കടവിൽ ഒഴുക്കിൽപ്പെട്ട പതിനഞ്ചുകാരന്റെ മരണം സ്ഥിരീകരിച്ചു. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിനാണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്നായിരുന്നു തിരച്ചിൽ നടത്തിയത്. ജലാശയത്തിൽ നിന്ന് കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380260/two-students-die-maniyur-chovva-river-vadakara-palayatunada)