---
title: "കുറ്റ്യാടിയിൽ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് വന്ന കാർ  നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Car Crashes Into Roadside Pole In Perambra Kadiyangad, Security Guard Narrowly Escapes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380256/perambra-kadiyangad-car-accident-security-guard-narrowly-escapes"
published_at: "2026-08-28T19:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9190395fd5d_perambra-kadiyangad-car-accident-security-guard-narrowly-escapes.jpg"
keywords: ["Perambra Accident", "KozhikodeAccident", "Car Accident", "Road Accident"]
---

# കുറ്റ്യാടിയിൽ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് വന്ന കാർ  നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** കോഴിക്കോട്: പേരാമ്പ്ര കടിയങ്ങാട് നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബുധനാഴ്ച നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

## Article Content

കോഴിക്കോട്: പേരാമ്പ്ര കടിയങ്ങാട് നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബുധനാഴ്ച നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കുറ്റ്യാടിയിൽ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിച്ചത്. അപകടസമയത്ത് പോസ്റ്റിനു സമീപം ഇരിക്കുകയായിരുന്ന, സമീപത്തെ റെസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രന് തൊട്ടടുത്തു വരെ കാർ പാഞ്ഞെത്തുകയായിരുന്നു.

എന്നാൽ കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചുനിന്നതുകൊണ്ട് മാത്രമാണ് ഇയാൾ അത്ഭുതകരമായി രക്ഷപ്പെട്ടത്.

**English Summary:**

A car that was travelling from Kuttiyadi towards Perambra lost control and crashed into a roadside pole at Kadiyangad, Kozhikode, on Wednesday. Security employee Ravindran, who was sitting near the pole, narrowly escaped as the car came very close to him. The car stopped after hitting the roadside pole, which helped prevent a more serious accident. CCTV footage of the incident has now emerged, showing the car losing control and crashing into the pole near Ravindran.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380256/perambra-kadiyangad-car-accident-security-guard-narrowly-escapes)