---
title: "വടകര മണിയൂർ ചൊവ്വാപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി; തിരച്ചിൽ തുടരുന്നു, കൊടുവള്ളിയിൽ 15-കാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ടു"
english_title: "Student Missing In Maniyur Chovva River Vadakara 15 Year Old Swept Away In Koduvalli"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380254/student-missing-maniyur-chovva-river-vadakara-search-continues"
published_at: "2026-08-28T17:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a917edfde83f_student-swept-away-maniyur-chovva-river-vadakara-search.jpg"
keywords: ["Kozhikode News", "Student Drowning", "Drowning", "Fire Force Rescue"]
---

# വടകര മണിയൂർ ചൊവ്വാപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി; തിരച്ചിൽ തുടരുന്നു, കൊടുവള്ളിയിൽ 15-കാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ടു

> **Lead Summary:** കോഴിക്കോട് : വടകര മണിയൂർ ചൊവ്വാപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. മലപ്പുറം സ്വദേശിയായ വിദ്യാർഥിയെയാണ് കാണാതായത്. നാല് പേരടങ്ങുന്ന സംഘമാണ് പുഴയിൽ കുളിക്കാനെത്തിയത്.

## Article Content

കോഴിക്കോട് : വടകര മണിയൂർ ചൊവ്വാപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. മലപ്പുറം സ്വദേശിയായ വിദ്യാർഥിയെയാണ് കാണാതായത്. നാല് പേരടങ്ങുന്ന സംഘമാണ് പുഴയിൽ കുളിക്കാനെത്തിയത്.

നാലുപേരും അപടത്തിൽപ്പെട്ടെങ്കിലും രണ്ടുപേർ രക്ഷപ്പെടുകയായിരുന്നു. ഒരാളെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിലായിരുന്ന നബീലെന്ന യുവാവിനെ ആശുപത്രിലേക്ക് മാറ്റിയിട്ടുണ്ട്.

ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. കണ്ടെത്താനുള്ള ആളുടെ ലഭ്യമായിട്ടില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളത് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

അതേസമയം കോഴിക്കോട്  കൊടുവള്ളി മാനിപുരത്ത് 15കാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ടു. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് ഒഴുക്കിൽപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം.

കൂട്ടത്തിലുണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും മാവൂർ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. പുഴയിലെ ശക്തമായ ഒഴുക്ക് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും തിരച്ചിൽ പ്രദേശത്ത് പുരോഗമിക്കുകയാണ്.

**English Summary:**

Student native of Malappuram missing after bathing in Maniyur Chovva River Vadakara. Four-member group came to bathe, all met with accident, two escaped. Nabeel found in critical condition by locals and shifted to hospital. Fire Force and locals continuing search for one more person, strong current hampering search, identity of missing person not yet available. In another incident, 15-year-old Muhammed Shahin, son of Kareettiparamb Hamza, swept away in Koduvalli Manipuram while fishing with friends. Locals, Mavoor Fire Force and police conducting search.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380254/student-missing-maniyur-chovva-river-vadakara-search-continues)