---
title: "മരണത്തെ മുഖാമുഖം കണ്ട നിമിഷം...!  കണ്ണൂരിൽ ബസിൽ നിന്ന് വീഴാൻപോയ വയോധികന് രക്ഷകനായി ബസിലെ ക്ലീനർ"
english_title: " Cleaner Saves Elderly Passenger Falling From Bus Kannur Video Viral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380249/kannur-cleaner-saves-elderly-passenger-bus-viral-video"
published_at: "2026-08-28T17:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91760e033c0_kannur-cleaner-saves-elderly-passenger-bus-viral-video.jpg"
keywords: ["Viral Video", "Bus Cleaner Saves Life", "Kannur Bus Viral Video"]
---

# മരണത്തെ മുഖാമുഖം കണ്ട നിമിഷം...!  കണ്ണൂരിൽ ബസിൽ നിന്ന് വീഴാൻപോയ വയോധികന് രക്ഷകനായി ബസിലെ ക്ലീനർ

> **Lead Summary:** **കണ്ണൂർ: **ബസിൽ കയറുന്നതിനിടെ കാലിടറി പുറത്തേക്ക് വീഴാൻ പോയ വയോധികനായ യാത്രക്കാരന് രക്ഷകനായി ബസിലെ ക്ലീനർ. കണ്ണൂരിൽ നിന്ന് കുറ്റിയാട്ടൂരിലേക്ക് സർവീസ് നടത്തിയ 'പാർവതി' എന്ന ബസിലാണ് ഈ സംഭവമുണ്ടായത്. കൊളച്ചേരി സ്വദേശിയും ബസ് ജീവനക്കാരനുമായ അതുൽ ആണ് കൃത്യസമയത്ത് ഇടപെട്ട് വയോധികന്റെ ജീവൻ രക്ഷിച്ചത്.

## Article Content

**കണ്ണൂർ: **ബസിൽ കയറുന്നതിനിടെ കാലിടറി പുറത്തേക്ക് വീഴാൻ പോയ വയോധികനായ യാത്രക്കാരന് രക്ഷകനായി ബസിലെ ക്ലീനർ. കണ്ണൂരിൽ നിന്ന് കുറ്റിയാട്ടൂരിലേക്ക് സർവീസ് നടത്തിയ 'പാർവതി' എന്ന ബസിലാണ് ഈ സംഭവമുണ്ടായത്. കൊളച്ചേരി സ്വദേശിയും ബസ് ജീവനക്കാരനുമായ അതുൽ ആണ് കൃത്യസമയത്ത് ഇടപെട്ട് വയോധികന്റെ ജീവൻ രക്ഷിച്ചത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പത്താംമൈൽ എന്ന സ്ഥലത്തുനിന്നാണ് വയോധികൻ ബസിലേക്ക് കയറിയത് . ബസിന്റെ വാതിൽക്കൽ നിന്ന് പുറത്തേക്ക് വീഴാൻ പോയ യാത്രികനെ ക്ലീനർ അതുൽ സാഹസികമായി പിടിച്ചുയർത്തുന്നതും, മറ്റൊരു യാത്രക്കാരൻ ഇയാളെ സഹായിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

നിലവിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് പിന്നാലെ, ബസ് ജീവനക്കാരനായ അതുലിന് വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

English Summary:

Elderly passenger slipped while boarding bus and was saved by cleaner in Kannur. Incident in 'Parvathy' bus from Kannur to Kuttiyattoor. Staff Atul, native of Kolachery, saved the man at 10th Mile on Friday morning. CCTV visuals show Atul catching him with help of another passenger. Video viral, cleaner getting huge appreciation on social media.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380249/kannur-cleaner-saves-elderly-passenger-bus-viral-video)