---
title: "മനസ്സാക്ഷിയില്ലേ? 40 രൂപയ്ക്ക് ചില്ലറയില്ല; തോട്ടം തൊഴിലാളിയായ സ്ത്രീയെ നടുറോഡിൽ ഇറക്കിവിട്ട്  കെഎസ്ആർടിസി "
english_title: " KSRTC Staff Deboards Woman Worker For Not Having Change Palakkad Nelliampathy Route"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380243/ksrtc-deboards-woman-no-change-palakkad-nelliampathy-route"
published_at: "2026-08-28T16:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a916a8bc1285_ksrtc-deboards-woman-no-change-palakkad-nelliampathy-route.jpg"
keywords: ["KSRTC", "Palakkad News", "Nelliampathy", "KSRTC Complaint"]
---

# മനസ്സാക്ഷിയില്ലേ? 40 രൂപയ്ക്ക് ചില്ലറയില്ല; തോട്ടം തൊഴിലാളിയായ സ്ത്രീയെ നടുറോഡിൽ ഇറക്കിവിട്ട്  കെഎസ്ആർടിസി 

> **Lead Summary:** **പാലക്കാട്: ** പാലക്കാട്-നെല്ലിയാമ്പതി റൂട്ടിൽ സർവീസ് നടത്തുന്ന പുതിയ കെഎസ്ആർടിസി ബസിൽ, ചില്ലറയില്ലെന്ന കാരണത്താൽ തോട്ടം തൊഴിലാളിയായ സ്ത്രീയെ വഴിയിൽ ഇറക്കിവിട്ടു. തമിഴ്‌നാട് സ്വദേശിയായ അമുതയെയാണ് നെല്ലിയാമ്പതി വില്ലേജ് ഓഫീസിന് സമീപം ബസ് ജീവനക്കാർ നിർബന്ധിച്ച് ഇറക്കിവിട്ടത്.

## Article Content

**പാലക്കാട്: ** പാലക്കാട്-നെല്ലിയാമ്പതി റൂട്ടിൽ സർവീസ് നടത്തുന്ന പുതിയ കെഎസ്ആർടിസി ബസിൽ, ചില്ലറയില്ലെന്ന കാരണത്താൽ തോട്ടം തൊഴിലാളിയായ സ്ത്രീയെ വഴിയിൽ ഇറക്കിവിട്ടു. തമിഴ്‌നാട് സ്വദേശിയായ അമുതയെയാണ് നെല്ലിയാമ്പതി വില്ലേജ് ഓഫീസിന് സമീപം ബസ് ജീവനക്കാർ നിർബന്ധിച്ച് ഇറക്കിവിട്ടത്.

43 രൂപ ടിക്കറ്റ് നിരക്കിനായി ഇവർ 500 രൂപയുടെ നോട്ട് നൽകിയെങ്കിലും ചില്ലറ കയ്യിലില്ലെന്ന് പറഞ്ഞ് കണ്ടക്ടർ ഇവരെ ബസിൽ നിന്ന് താഴെയിറക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ, ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

English Summary:

A plantation woman worker was deboarded from KSRTC bus for not having change. Incident on Palakkad-Nelliampathy route newly started additional service. Tamil Nadu native Amutha gave Rs 500 note for Rs 40-43 ticket, conductor said no change and forced her to get down near Nelliampathy Village Office. Complaint filed seeking action against driver and conductor.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380243/ksrtc-deboards-woman-no-change-palakkad-nelliampathy-route)