---
title: "മൃതദേഹം ആരുടേത്? ആറ്റിങ്ങൽ നദിയിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Womans Body Found In River Near Kollampuzha Bridge Attingal Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380236/womans-body-found-river-kollampuzha-bridge-attingal"
published_at: "2026-08-28T15:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91616400a32_womans-body-found-river-kollampuzha-bridge-attingal.jpg"
keywords: ["Kollampuzha Bridge", "Body Found", "Thiruvananthapuram"]
---

# മൃതദേഹം ആരുടേത്? ആറ്റിങ്ങൽ നദിയിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം: **ആറ്റിങ്ങൽ കൊല്ലമ്പുഴ പാലത്തിന് സമീപം നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലമ്പുഴ പാർക്കിന് സമീപം നിന്നവരാണ് നദിയിലൂടെ ഒഴുകിപ്പോകുന്ന മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു.

## Article Content

**തിരുവനന്തപുരം: **ആറ്റിങ്ങൽ കൊല്ലമ്പുഴ പാലത്തിന് സമീപം നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലമ്പുഴ പാർക്കിന് സമീപം നിന്നവരാണ് നദിയിലൂടെ ഒഴുകിപ്പോകുന്ന മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു.

മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് ഉദ്ദേശം നാൽപതിന് അമ്പതിനും ഇടയ്ക്ക് പ്രായം വരുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.മൃതദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ഇലക്ഷൻ ഐഡി കാർഡിൽ ഡേറ്റ് ഓഫ് ബർത്ത് 1964 ആണ് കാണിക്കുന്നത്.

എന്നാൽ യുവതിക്ക് അത്രയും പ്രായം കാഴ്ചയിൽ തോന്നിക്കുന്നില്ല എന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന പൂർത്തിയാക്കി. ആളെ തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary:

Woman's body found in river near Kollampuzha bridge in Attingal, Thiruvananthapuram. People near Kollampuzha park spotted body floating. Attingal Fire Force recovered it to shore after locals informed. Identity not yet confirmed. Fire officials said age appears 40 to 50. Election ID card found with body shows DOB 1964, but woman does not appear that old. Attingal police completed preliminary examination and investigation to identify is ongoing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380236/womans-body-found-river-kollampuzha-bridge-attingal)