---
title: "വിലയിടിവിന് വിരാമം; ഓണാഘോഷങ്ങൾക്കിടയിൽ സ്വർണവില വീണ്ടും ഉയർന്നു, പുതിയ നിരക്കുകൾ അറിയാം"
english_title: "Kerala Gold Price Today Increases By 960 Rupees Per Pavan After Recent Fall"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380227/kerala-gold-price-today-increases-pavan-gram-rate-august-28"
published_at: "2026-08-28T14:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9154dc0b7ed_kerala-gold-price-today-increases-pavan-gram-rate-august-28.jpg"
keywords: ["Gold Price Today Kerala", "Gold Rate Kerala", "Kerala Gold"]
---

# വിലയിടിവിന് വിരാമം; ഓണാഘോഷങ്ങൾക്കിടയിൽ സ്വർണവില വീണ്ടും ഉയർന്നു, പുതിയ നിരക്കുകൾ അറിയാം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണ വിലയിൽ ഉച്ചയ്ക്ക് ശേഷം വർധനവ് രേഖപ്പെടുത്തി. തുടർച്ചയായ വലിയ വിലയിടിവിന് ശേഷമാണ് കേരളത്തിൽ സ്വർണ വില വീണ്ടും ഉയർന്നിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണ വിലയിൽ ഉച്ചയ്ക്ക് ശേഷം വർധനവ് രേഖപ്പെടുത്തി. തുടർച്ചയായ വലിയ വിലയിടിവിന് ശേഷമാണ് കേരളത്തിൽ സ്വർണ വില വീണ്ടും ഉയർന്നിരിക്കുന്നത്.

നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,770 രൂപയും ഒരു പവന് 1,18,160 രൂപയുമായി ഉയർന്നതായി കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 14,650 രൂപയും ഒരു പവന് 1,17,200 രൂപയുമായിരുന്നു വില. അതേസമയം, വെള്ളിയുടെ വിലയിൽ രാവിലെ തുടർന്ന നിരക്കുകളിൽ മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

English Summary:

Gold price in Kerala increased after afternoon following recent sharp fall. 22 carat gold increased by Rs 120 per gram and Rs 960 per pavan. Now one gram costs Rs 14,770 and one pavan Rs 1,18,160 as per Kerala Gold and Silver Merchants Association. Morning rate was Rs 14,650 per gram and Rs 1,17,200 per pavan. Silver unchanged at Rs 255 per gram and Rs 2550 per 10 gram.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380227/kerala-gold-price-today-increases-pavan-gram-rate-august-28)