---
title: "കോഴിക്കോട് അത്തോളിയില്‍ ഓവുചാലില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി, ആളെ തിരിച്ചറിഞ്ഞു; ദുരൂഹതയില്ലെന്ന് നിഗമനം"
english_title: "Body Found In Drain At Atholi Veloor Kozhikode Identified"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380220/body-found-drain-atholi-veloor-kozhikode-identified"
published_at: "2026-08-28T14:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a914cda40a0f_body-found-drain-atholi-veloor-kozhikode-identified.jpg"
keywords: ["Body Found Kozhikode", "Body Found", "Kozhikode Death News"]
---

# കോഴിക്കോട് അത്തോളിയില്‍ ഓവുചാലില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി, ആളെ തിരിച്ചറിഞ്ഞു; ദുരൂഹതയില്ലെന്ന് നിഗമനം

> **Lead Summary:** കോഴിക്കോട്: കോഴിക്കോട്: അത്തോളി വേളൂരില്‍ ഓവുചാലില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ ആളെ തിരിച്ചറിഞ്ഞു.

## Article Content

കോഴിക്കോട്: കോഴിക്കോട്: അത്തോളി വേളൂരില്‍ ഓവുചാലില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ ആളെ തിരിച്ചറിഞ്ഞു.

തോരായി സ്വദേശി ചെറുവലത്ത് ഇസ്ഹാഖ് ആണ് മരിച്ചത്. മരണത്തില്‍ നിലവില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ നടക്കാനിറങ്ങിയവരാണ് ഓവുചാലില്‍ മൃതദേഹം ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അത്തോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

കൂലിപ്പണിക്കാരനായ ഇസ്ഹാഖ് രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ അബദ്ധത്തില്‍ ഓവുചാലിലേക്ക് വീണതാകാം എന്നാണ് കരുതുന്നത്. സംഭവത്തില്‍ അത്തോളി പൊലീസ് അന്വേഷണം തുടരുകയാണ്.

**English Summary:**

Body found in a drain at Veloor, Atholi in Kozhikode has been identified. Deceased is Cheruvalath Ishaq, native of Thorayi. No foul play suspected at present as per preliminary police assessment. Body was first spotted by morning walkers today. Atholi police reached spot and started inquest procedures. Police suspect daily wage worker Ishaq may have accidentally fallen into drain while returning home at night. Investigation continues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380220/body-found-drain-atholi-veloor-kozhikode-identified)