---
title: "കണ്ണീരിൽ മുക്കി സഅദ്...! മലപ്പുറത്ത് തൂതപ്പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ നിന്ന് കണ്ടെത്തി"
english_title: "Eight Year Old Boy Body Found In Ponnani After Missing In Thuthapuzha Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380213/eight-year-old-body-found-ponnani-thuthapuzha-malappuram"
published_at: "2026-08-28T13:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91405f5d982_eight-year-old-body-found-ponnani-thuthapuzha-malappuram.jpg"
keywords: ["Malappuram News", "Thuthapuzha Accident", "Ponnani News", "Child Drowned"]
---

# കണ്ണീരിൽ മുക്കി സഅദ്...! മലപ്പുറത്ത് തൂതപ്പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ നിന്ന് കണ്ടെത്തി

> **Lead Summary:** മലപ്പുറം: മലപ്പുറത്ത് തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയിൽ നിന്ന് കണ്ടെത്തി. കൊടുമുണ്ട സ്വദേശി അബ്ദുൽ ഹക്കീമിന്റെ മകൻ എട്ട് വയസുകാരനായ സഅദ് ആണ് മരിച്ചത്.

## Article Content

മലപ്പുറം: മലപ്പുറത്ത് തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയിൽ നിന്ന് കണ്ടെത്തി. കൊടുമുണ്ട സ്വദേശി അബ്ദുൽ ഹക്കീമിന്റെ മകൻ എട്ട് വയസുകാരനായ സഅദ് ആണ് മരിച്ചത്.

സഹോദരനൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കൊപ്പം പൈലിപ്പുറത്ത് ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു സഹോദരങ്ങളായ സഅദും സഹലും. ഇന്നലെ വൈകീട്ടാണ് സഅദ്, സഹോദരൻ സഹൽ എന്നിവർ വീട്ടുകാർക്കൊപ്പം തൂതപ്പുഴ പൈലിപ്പുറം കാളിയാർവെട്ടം കടവിൽ കുളിക്കാൻ ഇറങ്ങിയത്.

കുളിക്കാൻ ഇറങ്ങിയപ്പോൾ ഇരുവരും ഒഴുക്കിൽപ്പെട്ടു എന്നാണ് വിവരം. തുടർന്ന് നാട്ടുകാർ സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദ് ഒഴുക്കിൽപ്പെട്ട് പോകുകയായിരുന്നു.

English Summary:

Body of eight-year-old boy who went missing after being swept away in Thuthapuzha river in Malappuram was found in Ponnani. Deceased is Saad, son of Kodumunda native Abdul Hakeem. He was swept away while bathing with his brother Sahal. Brothers had come to their mother's house at Koppam Pailippuram for visit and went to bathe at Pailippuram Kaliyarvetta Kadavu in Thuthapuzha yesterday evening when accident happened

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380213/eight-year-old-body-found-ponnani-thuthapuzha-malappuram)