---
title: "‘യുക്തിവാദം തലക്ക് കയറി ആത്മഹത്യ ചെയ്തു’; ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിഷയത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ ഷൗക്കത്തിനെതിരെ വിവാദ പരാമർശവുമായി യൂത്ത് ലീഗ് നേതാവ്"
english_title: "Youth League Leader CK Shakir Makes Controversial Remark On Autorickshaw Driver Shoukath Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380202/youth-league-leader-ck-shakir-remark-auto-driver-shoukath-death"
published_at: "2026-08-28T12:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9131a603cd6_youth-league-leader-ck-shakir-remark-auto-driver-shoukath-death.jpg"
keywords: ["Auto Driver Shoukath Death", "CK Shakir", "Youth League", "MVD Fitness Certificate"]
---

# ‘യുക്തിവാദം തലക്ക് കയറി ആത്മഹത്യ ചെയ്തു’; ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിഷയത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ ഷൗക്കത്തിനെതിരെ വിവാദ പരാമർശവുമായി യൂത്ത് ലീഗ് നേതാവ്

> **Lead Summary:** മലപ്പുറം: ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മരണപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തിനെതിരെ വ്യക്തിഹത്യയുമായി യൂത്ത് ലീഗ് നേതാവ്. യുക്തിവാദം തലക്ക് കയറിയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നും മാധ്യമങ്ങളും നവമാധ്യമങ്ങളും തെറ്റായ നിരീക്ഷണമാണ് ഇക്കാര്യത്തില്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും സികെ ഷാക്കിര്‍ ആരോപിച്ചു.

## Article Content

മലപ്പുറം: ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മരണപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തിനെതിരെ വ്യക്തിഹത്യയുമായി യൂത്ത് ലീഗ് നേതാവ്. യുക്തിവാദം തലക്ക് കയറിയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നും മാധ്യമങ്ങളും നവമാധ്യമങ്ങളും തെറ്റായ നിരീക്ഷണമാണ് ഇക്കാര്യത്തില്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും സികെ ഷാക്കിര്‍ ആരോപിച്ചു.

ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് ആ മനുഷ്യന്‍ ഫേസ്ബുക്കില്‍ കുറിപ്പ് ഇടുന്നുണ്ട്. മനുഷ്യനെ കുറിച്ചും ഈ ലോകത്തെ കുറിച്ചുമൊക്കെ അദ്ദേഹത്തിന് വേറിട്ട അഭിപ്രായമായിരുന്നു. സാമാന്യ ബുദ്ധിയുള്ളവര്‍ക്കും വിശ്വാസികള്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുന്നതല്ല അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍.

അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. എന്നാല്‍ നിലവിലെ നിയമ പ്രകാരം ഇക്കാര്യത്തില്‍ എംവിഡി കുറ്റക്കാരല്ല. മോഡിഫിക്കേഷന്‍ നിയമം എടുത്തു കളയാണോന്ന് എംവിഡി തീരുമാനിക്കട്ടെ എന്നും യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ ഷാക്കിര്‍ പറഞ്ഞു.

ആത്മഹത്യ ചെയ്ത വ്യക്തിയുടെ വാഹനത്തിന് പത്തു മാസം മുമ്പാണ് അദ്യം എംവിഡി ഫിറ്റ്നസ് നിഷേധിക്കുന്നത്. അതിന് ശേഷം ഏഴ് മാസവും കമ്മ്യൂണിസ്റ്റ് പിണറായി തന്നെയാണ് കേരളം ഭരിച്ചത്. എംവിഡിയെ ക്കുറിച്ച് അയാള്‍ ആരോപിക്കുന്നത് ബന്ധപ്പെട്ടവര്‍ പരിശോധിക്കട്ടെ

ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതും വിശ്വാസത്തെ പരിഹസിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും ഷൗക്കത്തിനെ വ്യക്തിഹത്യ ചെയ്തും എംവിഡി യെ ന്യായീകരിച്ചും യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

**English Summary:**

Youth League national secretary CK Shakir allegedly made controversial remarks against autorickshaw driver Shoukath who died after being denied fitness certificate. In a Facebook post, Shakir claimed youth died due to rationalism influence and media is misinterpreting issue, and said as per current law MVD is not at fault. He also said fitness was first denied 10 months ago and said allegations against MVD should be examined by authorities. Post triggered criticism for personal attack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380202/youth-league-leader-ck-shakir-remark-auto-driver-shoukath-death)